accident death kerala Kerala News kozhikode latest latest news

കോഴിക്കോട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

കോഴിക്കോട് നടക്കാവ് ഇരുചക്രവാഹനത്തിൽ KSRTC ബസ് ഇടിച്ച് രണ്ടുപേർ മരിച്ചു.നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലിയും, ഫർസാൻ സലാമും ആണ് മരിച്ചത്. കോഴിക്കോട് ഒരു സ്വകാര്യ മാനേജ്‌മന്റ് സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ് മണ്ണാർക്കാട് സ്വദേശിയായ ഫായിസ് അലി. ഇയാളെ കാണാൻ കഴിഞ്ഞ ദിവസമാണ് സുഹൃത്ത് ഫർസാൻ കോഴിക്കോട്ടെത്തിയത്. നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപമുള്ള പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കടക്കുന്ന വഴിയിലാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാൻ ആയില്ല. രണ്ടുപേരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

കാട്ടാനക്കൂട്ടം വീട് തകർത്തു

Akhil

പ്രണയനൈരാശ്യം; പെൺകുട്ടിയെയും പിതാവിനെയും വെടിവച്ച ശേഷം പൊലീസുകാരൻ ആത്മഹത്യ ചെയ്തു.

Sree

സംഘർഷം മുതലെടുക്കാൻ രാജ്യാന്തര ഗൂഢാലോചന: എൻ.ഐ.എ

Gayathry Gireesan

Leave a Comment