Arrest kerala Kerala News latest latest news pathanamthitta

ഒമ്പതാം ക്ലാസ്സുകാരി ഗർഭിണിയായി ; സഹപാടിക്കെതിരെ കേസ്

പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോരമേഖലയിലെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഗര്ഭിണിയായത്. കഴിഞ്ഞ ദിവസം വയറ്റിൽ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിയുന്നത്. ശേഷം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുക്കുകയും സഹപാഠിയായ 14കാരനെതിരെ കേസെടുക്കുകയും ചെയ്തു. ബലാത്സംഗം,പോക്സോ നിയമത്തിലെ 3, 4, 5, 6 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നും പോലീസ് കണ്ടെത്തി. ഇരുവരും ഒരേ ക്ലാസ്സുകളിൽ പഠിക്കുന്നവരും ഏറെ കാലമായി അടുപ്പത്തിൽ ആയിരുന്നവരും ആണെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

Related posts

ജില്ലാതല കബ് ബുൾ ബുൾ ഉത്സവം തൃശ്ശൂർ സി എം എസ് സ്‌കൂളിൽ നടന്നു

Gayathry Gireesan

15 വര്‍ഷം മുന്‍പുണ്ടായ അമ്മയുടെ വിയോഗം പകയാക്കി മയൂര്‍നാഥ്; ശശീന്ദ്രന്‍ കൊലപാതക കേസില്‍ തെളിവെടുപ്പ്

Sree

തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു

Sree

Leave a Comment