kerala Kerala News latest latest news thrissur

ജില്ലാതല കബ് ബുൾ ബുൾ ഉത്സവം തൃശ്ശൂർ സി എം എസ് സ്‌കൂളിൽ നടന്നു

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ജില്ലാതല കബ് ബുൾ ബുൾ ഉത്സവം തൃശൂരിൽ നടന്നു .സി എം,എസ് സ്‌കൂളിലാണ് കബ് ബുൾ ബുൾ ഉത്സവം നടന്നത്. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് 23rd സ്കൗട്ട് ഓപ്പൺ ഗ്രൂപ്പിൻ്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കബ് ബുൾ ബുൾ ഉത്സവം മാർ ഔഗിൻ കുര്യാക്കോസ് ഉദ്ഗാടനം ചെയ്തു .

550 ൽ പരം കുട്ടികൾ പങ്കെടുത്ത ഉത്സവത്തിൽ സാഹസിക പരിപാടികളും,ദേശഭക്തിഗാനം, ക്ലേ മോഡലിംഗ്, എംബ്ലംപെയിൻ്റിംഗ് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ അരങ്ങേറി. ഗ്രൂപ്പ് ചെയർമാൻ ഒ എഫ് ജോയ് അധ്യക്ഷത വഹിച്ചു . പ്രൊഫ .ഡോ.ഇ യു രാജൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രൂപ്പ് ലീഡർ ജോസി ബി ചാക്കോ, സി ഐ തോമസ് , അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് കമ്മീഷണർ എസ് വി എസ് ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു

സീനിയർ റോവർമേറ്റ് അദ്വൈത് സുനിൽ, അമൽ സ്റ്റീഫൻ, സെബിൻ ഡേവിസ് ചിറ്റിലപ്പുള്ളി, പിഎം ഹൃദ്യ, ആർച്ച ഗിരീഷ് എന്നിവർ നേതൃത്വം നൽകി

Related posts

പാലക്കാട് മങ്കരയിൽ വയോധികയെയും കുടുംബത്തെയും താമസസ്ഥലത്ത് നിന്നും ഇറക്കി വീട് തകർത്തു

Akhil

സിൽവർ ലൈനിനെതിരെ പ്രതിഷേധം; മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി സമരക്കാർ

Sree

16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ; കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സിന് തുടക്കം

Sree

Leave a Comment