Shelly-Ann-Fraser
Entertainment Sports World News

ഷെല്ലി ആന്‍ഫ്രേസര്‍ക്ക് ലോക മീറ്റില്‍ അഞ്ചാം വ്യക്തിഗത സ്വര്‍ണം

നിലവില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിത. പ്രായം 35. അഞ്ച് വയസുള്ള ഒരു മകനുണ്ട് ഷെല്ലിക്ക്. നൂറ് മീറ്ററില്‍ അഞ്ചാംലോകകിരീടവും സ്വന്തമാക്കിയതിനുശേഷം ഷെല്ലി പറഞ്ഞു. ”ഈ പ്രായത്തിലും നിങ്ങള്‍ക്ക് കുതിക്കാനാകും. ഒന്നും തടയില്ല. മുപ്പതുകഴിഞ്ഞ ഒരു വനിതയ്ക്ക് എന്തും കഴിയുമെന്ന് ഞാന്‍ തെളിയിച്ചിരിക്കുന്നു”.

Read also:- ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിൽ

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് വനിതാ 100 മീറ്ററില്‍ ഷെല്ലി സ്വര്‍ണമണിഞ്ഞത്. സമയം 10.67 സെക്കന്‍ഡ്. ലോക ചാമ്പ്യന്‍ഷിപ് റെക്കോഡുമാണിത്. പുരുഷന്മാരില്‍ മൂന്ന് മെഡലും നേടി അമേരിക്കന്‍ ആധിപത്യമെങ്കില്‍ വനിതകളില്‍ അത് ജമൈക്കയായിരുന്നു. രണ്ടാമതെത്തിയ ഷെറീക്ക ജാക്‌സണ്‍ 10.73 സെക്കന്‍ഡില്‍ ദൂരം പൂര്‍ത്തിയാക്കി. ഒളിമ്പിക് ചാമ്പ്യന്‍ ഇലെയ്ന്‍ തോംപ്‌സണ്‍ ഹെറാ 10.81 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി. മത്സരിച്ച എട്ടുപേരില്‍ ഏഴുതാരങ്ങളും 11 സെക്കന്‍ഡില്‍ താഴെയാണ് ഓടിത്തീര്‍ത്തത്.

Story Highlights: Shelly-Ann Fraser-Pryce leads a Jamaican sweep of the 100-meter race

Related posts

വീരോചിതം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് വീഴ്ത്തി

Magna

യുക്രൈനില്‍ ആക്രമണം കൂടുതല്‍ കടുപ്പിച്ച് റഷ്യ; കരിങ്കടലിന്റെ നിയന്ത്രണം ഏറ്റെടുത്ത് റഷ്യന്‍ സൈന്യം

Sree

വിനേഷ് ഫോഗട്ടിന് വൻ വരവേൽപ്പ്, സ്വർണ്ണ മെഡലിനേക്കാൾ വലിയ ആദരവെന്ന് മാതാവ്

Magna

Leave a Comment