dragonblood tree
Entertainment Trending Now

“ഡ്രാഗൺ ബ്ലഡ് ട്രീ”….മരം വെട്ടിയാൽ രക്ത നിറം

ഭൂമിയോളം അത്ഭുതം തോന്നിക്കുന്ന മറ്റെന്തുണ്ടല്ലെ? കൗതുകങ്ങളുടെ ഒരിക്കലും വറ്റാത്ത അക്ഷയഖനി. ഈ ഭൂമിയിൽ അറിയാനും കണ്ടെത്താനും ഇനിയും നിരവധി കൗതുക കാര്യങ്ങളുണ്ട്. അങ്ങനെ വളരെയധികം സവിശേഷതകൾ നിറഞ്ഞ ഒരു വൃക്ഷമുണ്ട്. എവിടെയെന്നല്ലേ.. അങ്ങ് യെമനിൽ. ഈ വൃക്ഷം സകോത്ര ദ്വീപ സമൂഹത്തിലാണ് കാണപ്പെടുന്നത്. 650 വർഷത്തോളം ആയുസുള്ള വൃക്ഷങ്ങളാണ് ഇവ എന്നതാണ് ഇതിന്റെ പ്രത്യേകത. അതിലം കൗതുകമായി തോന്നുന്നത് ഈ വൃക്ഷങ്ങളുടെ ഘടനയാണ്. ഒരു കുടപോലെ കാണപ്പെടുന്ന മരങ്ങളിൽ എണ്ണിയാലൊടുങ്ങാത്തത്ര ശിഖരങ്ങളുണ്ട്.

ഈ ശിഖരങ്ങളെല്ലാം ഒരേ മാതൃകയിൽ ഒരേ അളവിലാണ് ചുറ്റും വളരുന്നത്. അതുകൊണ്ട് തന്നെ വെട്ടിയൊതുക്കാതെ സ്വയമേ ഒരു കുടയുടെ ആകൃതിയിലേക്ക് മരങ്ങൾ എത്തുന്നു. ഉയരം 33 മുതൽ 39 അടി വരെയാകാറുണ്ട്. ചൂട് കൂടിയ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുക. ‘ഡ്രാഗൺസ് ബ്ലഡ്’ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ പേരിന് പിന്നിൽ ഒരു കൗതുകമുണ്ട്.

Read also:- ചൈനയിലെ ഷാങ്ഹായില്‍ 3800 ടണ്‍ ഭാരമുള്ള കൂറ്റന്‍ കെട്ടിടം ‘നടന്നുനീങ്ങുന്നത്’ കണ്ട് അത്ഭുതപ്പെട്ട് നാട്ടുകാര്‍

ഈ വൃക്ഷത്തിന്റെ പുറം തൊലി പൊളിച്ചാൽ അകത്തുനിന്നും വരുന്നത് രക്ത നിറത്തിലുള്ള കറയാണ്. മറ്റ് മരങ്ങൾ മുറിക്കുമ്പോൾ വെള്ളയും മഞ്ഞയും നിറത്തിലുള്ള പശ പുറത്തുവരുന്നത് കാണാറില്ലേ? അതുപോലെ ഈ മരത്തിൽ നിന്നും രക്തം പോലെയാണ് വരുന്നത്. അപൂർവമായ രൂപവും പ്രത്യേകതയും കാരണം മാന്ത്രിക വൃക്ഷമായും ഇവ കരുതപ്പെടുന്നു. പല അസുഖങ്ങൾക്കും മരുന്നായും ഈ രക്തവർണ്ണത്തിലുള്ള കറ ഉപയോഗിക്കാറുണ്ട്.

Story Highlights: dragon blood tree

Related posts

കുതിക്കുന്നു സ്വര്‍ണം; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്

sandeep

‘ഹരിദാസന്റെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല’; നിയമനക്കോഴ വിവാദത്തിൽ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണമെന്ന് എം.വി ഗോവിന്ദൻ

sandeep

‘ജെറാൾഡ് ഫോഡ്’ അത്യാധുനിക ആയുധങ്ങളുമായി എറ്റവും വലിയ അമേരിക്കയുടെ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്

sandeep

Leave a Comment