moving building
Entertainment Trending Now

ചൈനയിലെ ഷാങ്ഹായില്‍ 3800 ടണ്‍ ഭാരമുള്ള കൂറ്റന്‍ കെട്ടിടം ‘നടന്നുനീങ്ങുന്നത്’ കണ്ട് അത്ഭുതപ്പെട്ട് നാട്ടുകാര്‍

ചൈനയിലെ ഷാങ്ഹായില്‍ 3800 ടണ്‍ ഭാരമുള്ള കൂറ്റന്‍ കെട്ടിടം ‘നടന്നുനീങ്ങുന്നത്’ കണ്ട് അത്ഭുതപ്പെട്ട് നാട്ടുകാര്‍. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. വശങ്ങളില്‍ റെയിലുകള്‍ ഉറപ്പിച്ച് കെട്ടിടം പൂര്‍വസ്ഥാനത്തേക്ക് നീക്കുന്ന കാഴ്ചയാണ് കെട്ടിടം നടന്നുനീങ്ങുന്നതായി തോന്നിപ്പിച്ചത്. (Century-old 3,800-tonne building in Shanghai ‘walks’ to its original location video)

ഷാങ് ഹായ് നഗരത്തില്‍ ആദ്യമായാണ് ഇത്ര പഴക്കമുള്ള ഒരു കെട്ടിടം മറ്റൊരു സ്ഥാനത്തേക്ക് മാറ്റുന്നത്. അടിത്തറ മുതല്‍ യാതൊരു ഇളക്കവും തട്ടാതെ വിജയകരമായി കെട്ടിടം നീക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. ദൗത്യത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

കെട്ടിടത്തെ തറയില്‍ നിന്നും പയ്യെ ഉയര്‍ത്തിനിര്‍ത്തി വശങ്ങളില്‍ റെയിലുകള്‍ ഉറപ്പിച്ച് കെട്ടിടത്തെ ഒന്നാകെ നീക്കുകയായിരുന്നു. കെട്ടിടങ്ങളെ മറ്റൊരു സ്ഥലത്തേക്ക് നീക്കുന്ന സാങ്കേതിക വിദ്യ ഷാങ്ഹായ് നഗരവാസികള്‍ മുന്‍പും പരിചയപ്പെട്ടിട്ടുണ്ട്. 2020ല്‍ ഷാങ്ഹായിലെ 7600 ടണ്‍ ഭാരമുള്ള ഒരു സ്‌കൂള്‍ കെട്ടിടം ഇത്തരത്തില്‍ മറ്റൊരു സ്ഥലത്തേക്ക് നീക്കിയിരുന്നു. 18 ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് കെട്ടിടം 21 ഡിഗ്രി ചരിച്ച് നീക്കിയത്. 203 അടി മാറിയായിരുന്നു ലഗേന പ്രൈമറി സ്‌കൂള്‍ കെട്ടിടം പുനസ്ഥാപിച്ചത്. 1935ലാണ് ഈ കെട്ടിടം പണികഴിപ്പിച്ചിരുന്നത്.

Story Highlights: Century-old 3,800-tonne building in Shanghai ‘walks’ to its original location video

Read also:- നക്ഷത്ര ഗ്രാമം; നക്ഷത്രങ്ങളെ കണ്ടു കൊതിതീർക്കാനും പഠിക്കാനും ഒരു ഗ്രാമം…

Related posts

വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം; ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയിൽ

sandeep

കാലിത്തീറ്റ ഭക്ഷ്യവിഷബാധ: കോട്ടയത്ത് ഒരു പശു കൂടി ചത്തു

Sree

ചരിത്രനേട്ടത്തിനരികെ ഇന്ത്യ; ചന്ദ്രയാന്‍ മൂന്നിന്റെ നിര്‍ണായക ഘട്ടം വിജയകരം

sandeep

Leave a Comment