t20
Entertainment Sports Trending Now

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്ന 260 റണ്‍സ് 42.1 ഓവറില്‍ 5 മാത്രം നഷ്ടത്തില്‍ ഇന്ത്യ പിന്തുടര്‍ന്നു. ഈ വിജയത്തോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. രണ്ടാമാതായി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് അത്ര നല്ല തുടക്കം ആയിരുന്നില്ല. ഒരു റണ്‍സ് എടുത്ത ധവാന്‍, 17 റണ്‍സ് വീതം എടുത്ത രോഹിത് ശര്‍മ്മ, കോഹ്ലി എന്നിവരെ ഇന്ത്യക്ക് പെട്ടെന്ന് നഷ്ടമായി. 16 റണ്‍സ് എടുത്ത സൂര്യകുമാറിനും പിടിച്ചു നില്‍ക്കാന്‍ ആയില്ല. അതിനു ശേഷം ഹാര്‍ദിക്കും പന്തും കൂടി കളിയുടെ ഗതി മാറ്റി.

നാലു വിക്കറ്റ് എടുത്ത് ബൗള്‍ കൊണ്ട് തിളങ്ങിയ ഹാര്‍ദിക്ക് തീര്‍ത്തും ആക്രമിച്ചാണ് ബാറ്റു ചെയ്തത്. 55 പന്തില്‍ 71 റണ്‍സ് എടുക്കാന്‍ ഹാര്‍ദിക്കിനായി. മറുവശത്ത് പന്തും ഇംഗ്ലണ്ട് ബൗളര്‍മാരെ വട്ടം കറക്കി. മികച്ച ഷോട്ടുകളുമായി പന്ത് സെഞ്ച്വറിയുമായി വിജയത്തിലേക്ക് നയിച്ചു. 113 പന്തില്‍ നിന്ന് 125 റണ്‍സ് ആണ് പന്ത് അടിച്ചത്. 42-ാം ഓവറില്‍ വില്ലിയെ തുടര്‍ച്ചയായി അഞ്ച് ഫോര്‍ അടിച്ച് പന്ത് ഇന്ത്യയെ വിജയത്തിലേക്ക് വേഗം എത്തിച്ചു.

Read also:- വിരാട് കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുമെന്ന് റിപോർട്ടുകൾ

ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 റണ്‍സിന് പുറത്തായിയിരുന്നു. ജോസ് ബട്‌ലറിന്റെ 60 റണ്‍സ് ആണ് ഇംഗ്ലണ്ടിനെ ഈ സ്‌കോറില്‍ എത്തിക്കാന്‍ കാര്യമായി സഹായിച്ചത്. 41 റണ്‍സ് എടുത്ത റോയ്, 34 റണ്‍സ് എടുത്ത മൊയീന്‍ അലി, 32 റണ്‍സ് എടുത്ത ഒവേര്‍ടണ്‍ എന്നിവരും ഇംഗ്ലണ്ടിന്റെ സ്‌കോറില്‍ നല്ല പങ്കുവഹിച്ചു. ഇന്ത്യക്ക് ആയി ഹാര്‍ദിക് പാണ്ഡ്യ നാലു വിക്കറ്റും ചാഹല്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. സിറാജ് രണ്ടും ജഡേജ ഒരു വികറ്റും വീഴ്ത്തി ഇന്ത്യയെ സഹായിച്ചു.

Story Highlights: Rishabh Pant maiden ton, Hardik Pandya’s brilliance give IND memorable series win

Related posts

‘കരഞ്ഞാൽ വീണ്ടും അടിക്കും, അതുകൊണ്ട് ഞാൻ കരയാതെ പിടിച്ചു നിന്നു’; കൊല്ലത്ത് ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദനം

sandeep

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടർ തൂങ്ങിമരിച്ച നിലയില്‍; ചുവരിൽ കുറിപ്പ്……

sandeep

ആരോൺ ഫിഞ്ച് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു.

Sree

Leave a Comment