സാധാരണക്കാരന് ഇരുട്ടടി നൽകി നിത്യോപയോഗ സാധനങ്ങളുടെ വില ഇന്നുമുതൽ വർധിക്കും. ജി.എസ്.ടി ഏർപ്പെടുത്തിയ പുതിയ നിരക്കാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇതോടെ പായ്ക്കറ്റ് ഭക്ഷണങ്ങൾക്ക് വില വർധിക്കും. എന്നാൽ മറ്റ് ചില വസ്തുക്കൾക്കും സേവനങ്ങൾക്കും വില കുറയുന്നുണ്ട്. ഏതൊക്കെ വസ്തുക്കൾക്ക് വില കൂടും/ കുറയും ? ( household item list expensive july new gst )
വില കൂടുന്നവ :
തൈര്, ലസ്സി, മോര് – 5% (ജിഎസ്ടി)
പനീർ – 5% (ജിഎസ്ടി)
ശർക്കര – 5% (ജിഎസ്ടി)
പഞ്ചസാര – 5% (ജിഎസ്ടി)
തേൻ – 5% (ജിഎസ്ടി)
അരി- 5% (ജിഎസ്ടി)
ഗോതമ്പ്, ബാർലി, ഓട്ട്‌സ്- 5% (ജിഎസ്ടി)
കരിക്ക് വെള്ളം – 12% (ജിഎസ്ടി)
അരിപ്പൊടി- 5% (ജിഎസ്ടി)
- എൽഇഡി ലാമ്പുകൾ, കത്തി, ബ്ലെയ്ഡ്, പെൻസിൽ വെട്ടി, സ്പൂൺ, ഫോർക്ക്‌സ്, സ്‌കിമ്മർ, കേക്ക് സർവർ, പ്രിന്റിംഗ്/എഴുത്ത്/ ചിത്രരചന എന്നിവയ്ക്കുപയോഗിക്കുന്ന മഷി, സൈക്കിൾ പമ്പ് എന്നിവയ്ക്ക് 18% (ജിഎസ്ടി)
- ക്ഷീര മെഷിനറി, വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന മെഷീനുകൾ, ധാന്യ ഇൻഡസ്ട്രികളിൽ ഉപയോഗിക്കുന്ന മെഷീനുകൾക്ക് 18% (ജിഎസ്ടി)
- ബാങ്ക് ചെക്ക് – 18% (ജിഎസ്ടി)
- സോളാർ വാട്ടർ ഹിറ്റർ, സിസ്റ്റം- 12% (ജിഎസ്ടി)
- ലെതർ- 12% ജിഎസ്ടി
- പ്രിന്റ് ചെയ്ത മാപ്പുകൾ, അറ്റ്‌ലസ് – 12% (ജിഎസ്ടി)
- പ്രതിദിനം 1000 രൂപ വരെ വാടകയുള്ള ഹോട്ടൽ മുറികൾക്ക് 12% ജിഎസ്ടി
- പ്രതിദിനം 5000 രൂപയ്ക്ക് മുകളിൽ വാടകയുള്ള ഹോസ്പിറ്റൽ മുറികൾ – 5% ജിഎസ്ടി
-റോഡുകൾ, പാലങ്ങൾ, മെട്രോ, ശ്മശാനം, സ്‌കൂളുകൾ, കനാൽ, ഡാം, പൈപ്പ്‌ലൈൻ, ആശുപത്രികൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയുടെ കോൺട്രാക്ടുകൾക്ക് 18% ജിഎസ്ടി
Read also:- 1% പലിശ നിരക്കിൽ വായ്പ; ഇത് സർക്കാർ പദ്ധതി
വില കുറയുന്നവ :
-ചരക്ക് നീക്കത്തിനുള്ള നികുതി 12% ൽ നിന്ന് 5% ആയി കുറയും
-ചരക്ക് ലോറിയുടെ വാടകയിനത്തിൽ നിന്ന് ജിഎസ്ടി 18% ൽ നിന്ന് 12% ആയി കുറയും
-വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ബാഗ്‌ഡോഗ്രയിൽ നിന്നുമുള്ള വിമാന യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന ജിഎസ്ടി ഇളവ് ഇനി മുതൽ എക്കണോമിക് ക്ലാസിന് മാത്രമേ ബാധകമാകൂ
-ഇലക്ട്രിക് വാഹനങ്ങൾക്ക് 5% ജിഎസ്ടി മാത്രമേ ഈടാക്കുകയുള്ളു.
Story Highlights: household item list expensive july new gst