Kerala News latest news must read Trending Now

Unni Mukundan | ‘ഞാനൊരു കല്യാണം കഴിച്ചാൽപ്പിന്നെ ഇങ്ങനെ പറയാൻ പറ്റില്ല’; രഞ്ജിത്ത് ശങ്കറിന് ഉണ്ണി മുകുന്ദന്റെ തഗ് മറുപടി

ഇന്നല്ലെങ്കിൽ നാളെ ഉണ്ണി മുകുന്ദൻ (Unni Mukundan) ഒരു സുന്ദരിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കേറ്റും എന്ന പ്രതീക്ഷയിലാണ് വർഷങ്ങളായി ഉണ്ണി മുകുന്ദന്റെ ആരാധകർ. മലയാള സിനിമയിലെ മസിൽ അളിയൻ ഇങ്ങനെ പുരനിറഞ്ഞ് നിൽക്കുന്നത് ആരാധികമാർക്ക് സഹിക്കാൻ കഴിയാത്ത കാര്യം കൂടിയാണ് എന്നുകൂടി ഓർമ്മവേണം. എന്നാൽ കിട്ടുന്ന അവസരത്തിലെല്ലാം ഉണ്ണി ഇക്കാര്യത്തിന് വേണ്ടുവോളം ട്രോൾ വാങ്ങിക്കൂട്ടുന്നുമുണ്ട്

ട്രോളി ട്രോളി ഇപ്പോൾ പുതിയ സിനിമയുടെ സംവിധായകനായ രഞ്ജിത് ശങ്കറും ഉണ്ണിയെ ട്രോളി തുടങ്ങി. ഉണ്ണി മുകുന്ദൻ നായകനാവുന്ന ‘ജയ് ഗണേഷ്’ എന്ന സിനിമയുടെ സംവിധായകനാണ് രഞ്ജിത്ത്. ആദ്യമായാണ് ഉണ്ണിയും രഞ്ജിത്തും സിനിമയ്ക്കായി ഒന്നിക്കുന്നത്

ഉണ്ണിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഈ കമന്റും മറുപടിയും എല്ലാം എത്തിച്ചേർന്നത്. ഉണ്ണി എന്ന് കല്യാണം കഴിക്കും എന്ന് ചോദിക്കുന്നവർക്ക് ഇതൊരു മറുപടി കൂടിയാണ്

വധുവിനെക്കുറിച്ചുള്ള ഉയർന്ന പ്രതീക്ഷകൾ മൂലം ഗണേശൻ ഇപ്പോഴും സിംഗിൾ ആയി തുടരുന്നത് കാരണമായി പറഞ്ഞ് ഉണ്ണി പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് രഞ്ജിത്ത് ശങ്കർ കമന്റ് ചെയ്തത്.

അതുകൊണ്ട് ‘ജയ് ഗണേഷ്’ നായികയ്ക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുന്നു. 20-29 പ്രായത്തിലെ യുവതികൾ തനിക്ക് ഡയറക്റ്റ് മെസ്സേജ് അയക്കുക എന്ന് രഞ്ജിത്തിന്റെ മറുപടി

‘ഞാനൊരു കല്യാണം കഴിച്ചാൽപ്പിന്നെ ഇങ്ങനെ കോമഡി പറയാൻ പറ്റില്ല’ എന്ന് ഉണ്ണി. എല്ലാം കൂടി സ്ക്രീൻഷോട്ട് അടിച്ച് മറ്റൊരു സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഉണ്ണി ജിമ്മിൽ പണിയെടുത്ത് കൈ തഴമ്പിച്ച ചിത്രം പോസ്റ്റ് ചെയ്താൽ അതുപോലും വെറുതേവിടാത്തവരാണ് പല ട്രോളന്മാരും ട്രോളത്തികളും

‘മാളികപ്പുറം’ സിനിമയിൽ വേഷമിട്ട് മാസങ്ങൾക്ക് ശേഷം ഉണ്ണി ഒപ്പുവെച്ച ചിത്രമാണ് ‘ജയ് ഗണേഷ്’. ഗന്ധർവ ജൂനിയർ ആണ് മറ്റൊരു സിനിമ. ഇതിനിടെ തമിഴ് സിനിമയിലും ഉണ്ണി അഭിനയിക്കുന്നുണ്ട്.

ഉണ്ണി മുകുന്ദന്റെയും രഞ്ജിത്ത് ശങ്കറിന്റെയും കമന്റുകൾ പ്രത്യക്ഷപ്പെട്ട ഇൻസ്റ്റഗ്രാം സ്റ്റോറി

ALSO READ:എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

Related posts

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം; ലിവർപൂൾ റയൽ മാഡ്രിഡിനെതിരെ

Sree

ആനത്തലവട്ടം ആനന്ദന് വിട ; സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ

Gayathry Gireesan

ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി രണ്ടു അക്കൗണ്ട്; പുതിയ ഫീച്ചർ എത്തി

Akhil

Leave a Comment