TWITTER
technology twitter World News

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയുന്നു; ആറാഴ്ചയ്ക്കുള്ളില്‍ പുതിയ സിഇഒ എത്തും

തന്റെ പിന്‍ഗാമിയായി അദ്ദേഹം ആരെയാണ് തിരഞ്ഞെടുത്തതെന്ന കാര്യം വ്യക്തമല്ല.

ട്വിറ്ററിനായി ഒരു പുതിയ സിഇഒ യെ കണ്ടെത്തിയെന്ന് ഇലോണ്‍ മസ്‌ക്. വ്യക്തിയുടെ പേര് പറയാതെയാണ് മസ്‌കിന്റെ പ്രഖ്യാപനം.  അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറുടെ റോളിലേക്ക് താന്‍ മാറുമെന്നും മസ്‌ക് പറഞ്ഞു. ‘എക്‌സ്/ട്വിറ്ററിനായി ഞാന്‍ ഒരു പുതിയ സിഇഒയെ നിയമിച്ചതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവള്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ ചുമതലയേല്‍ക്കും’ മസ്‌ക് ഒരു ട്വീറ്റില്‍ പറഞ്ഞു.

തന്റെ പിന്‍ഗാമിയായി അദ്ദേഹം ആരെയാണ് തിരഞ്ഞെടുത്തതെന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും ടെക്, മീഡിയ ഇന്‍സൈഡര്‍മാര്‍ക്കിടയിലും ടെക് ജീവനക്കാര്‍ക്കുള്ള അജ്ഞാത സന്ദേശമയയ്ക്കല്‍ ആപ്പായ ഓണ്‍ ബ്ലൈന്‍ഡിലും ഇത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ പരന്നിരുന്നു.

കോംകാസ്റ്റിന്റെ എന്‍ബിസി യൂണിവേഴ്സലിലെ പ്രാധാനിയായ പരസ്യ സെയില്‍സ് എക്സിക്യൂട്ടീവായ ലിന്‍ഡ യാക്കാരിനോയെയാണ് കമ്പനിയെ നയിക്കാന്‍ മസ്‌ക് തിരഞ്ഞെടുക്കുന്നത് എന്ന് സിലിക്കണ്‍ വാലി എക്സിക്യൂട്ടീവും മുന്‍ ഹോളിവുഡ് എക്സിക്യൂട്ടീവും ഊഹം പറയുന്നു. കഴിഞ്ഞ മാസം മിയാമിയില്‍ നടന്ന ഒരു പരസ്യ കോണ്‍ഫറന്‍സില്‍ പരസ്യ വ്യവസായ പ്രമുഖയായ യാക്കാരിനോ മസ്‌കിനെ അഭിമുഖം നടത്തിയിരുന്നു.

ഇതേക്കുറിച്ചുളള പ്രതികരണം ചോദിച്ചപ്പോള്‍ ‘ലിന്‍ഡ ന്യൂയോര്‍ക്കില്‍ പരസ്യദാതാക്കള്‍ക്കായി നടത്തുന്ന ഒരു പരിപാടിയില്‍ അവതരിപ്പിക്കാനുളള പ്രസന്റേഷനുളള തയ്യാറെടുപ്പിലാണെന്നാണ് എന്‍ബിസി യൂണിവേഴ്സല്‍ വക്താവ് പറഞ്ഞത്. 

അതേസമയം ട്വിറ്റര്‍ ജീവനക്കാര്‍ തമ്മിലുള്ള സംഭാഷണത്തില്‍ മുന്‍ യാഹൂ സിഇഒ മരിസ മേയറെ നിര്‍ദ്ദേശിച്ചതായി ഒരു സ്റ്റാഫ് പറഞ്ഞു. മുന്‍ യൂട്യൂബ് സിഇഒ സൂസന്‍ വോജ്സിക്കിയും മസ്‌കിന്റെ ബ്രെയിന്‍-ചിപ്പ് സ്റ്റാര്‍ട്ടപ്പായ ന്യൂറലിങ്കിന്റെ ടോപ്പ് എക്സിക്യൂട്ടീവായ ശിവോണ്‍ സിലിസും ട്വിറ്റര്‍ ജീവനക്കാര്‍ ചര്‍ച്ച ചെയ്യുന്ന പേരുകളില്‍ ഉള്‍പ്പെടുന്നുവെന്ന് ബ്ലൈന്‍ഡിലെ കമന്റുകള്‍ കണ്ട ഒരു മുന്‍ ജീവനക്കാരന്‍ പറഞ്ഞു.

മസ്‌കിന്റെ മറ്റ് കമ്പനികളിലെ പ്രമുഖ വനിതാ എക്‌സിക്യൂട്ടീവുകളായ, സ്പേസ് എക്സ് പ്രസിഡന്റ് ഗ്വിന്നേ ഷോട്ട്വെല്‍, ടെസ്ല ഇന്‍ക് ചെയര്‍ റോബിന്‍ ഡെന്‍ഹോം എന്നിവരും ആകാമെന്ന് സിഐ റൂസ്വെല്‍റ്റിലെ സീനിയര്‍ പോര്‍ട്ട്ഫോളിയോ മാനേജര്‍ ജേസണ്‍ ബെനോവിറ്റ്സ് പറഞ്ഞു.

ടെസ്ല ഓഹരികള്‍ വ്യാഴാഴ്ച 2.1% ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. ട്വിറ്ററില്‍ മസ്‌കിന്റെ സജീവമായ ഇടപെടലിനെക്കുറിച്ചുള്ള ചില നിക്ഷേപകരുടെ ആശങ്കകള്‍ ലഘൂകരിക്കാന്‍ ഈ പ്രഖ്യാപനം സഹായിച്ചതായി വിദഗ്ധര്‍ പറഞ്ഞു. ഒക്ടോബറില്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് ഇലക്ട്രിക് വാഹന നിര്‍മ്മാതാവിന്റെ ഓഹരികള്‍ വിപണിയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. ഈ നീക്കം ശതകോടീശ്വരനെ ബാധിക്കുമെന്നും നിക്ഷേപകര്‍ പറഞ്ഞിരുന്നു. 

‘ട്വിറ്ററിനെ മസ്‌കിന്റെ കണങ്കാലില്‍ നിന്ന് അഴിച്ചുമാറ്റി. ഇപ്പോള്‍ ടെസ്ലയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ അദ്ദേഹത്തിന് കഴിയും’ റോത്ത് എംകെഎമ്മിലെ അനലിസ്റ്റ് ക്രെയ്ഗ് ഇര്‍വിന്‍ പറഞ്ഞു.

ട്വിറ്ററിലേക്ക് പുതിയൊരു മേധാവിയെ കണ്ടെത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ഡിസംബറില്‍ മസ്‌ക് നടത്തിയ ഒരു ട്വിറ്റര്‍ വോട്ടെടുപ്പില്‍ 57.5% ഉപയോക്താക്കള്‍ മസ്‌ക് സിഇഒ സ്ഥാനം ഒഴിയണമെന്നാണ് വോട്ട് ചെയ്തത്. ഈ ജോലി ഏറ്റെടുക്കാന്‍ പര്യാപ്തമായ ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഞാന്‍ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് മസ്‌ക് അന്ന് പറഞ്ഞിരുന്നു.

ഒക്ടോബറില്‍ പുതിയ ട്വിറ്റര്‍ ഉടമ എന്ന നിലയില്‍ വലിയ മാറ്റങ്ങളാണ് മസ്‌ക് നടത്തിയത്.  ട്വിറ്ററിന്റെ മുന്‍ സിഇഒ പരാഗ് അഗര്‍വാളിനെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പുറത്താക്കുകയും നവംബറില്‍ അതിന്റെ പകുതിയോളെ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പ്രതിധ്വനിയായി  മാറുന്നത്  തടയാനാണ് താന്‍ ട്വിറ്റര്‍ ഏറ്റെടുത്തതെന്ന് മസ്‌ക് പറഞ്ഞിരുന്നു. കമ്പനിയുടെ 44 ബില്യണ്‍ ഡോളര്‍ വാങ്ങലുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ബോര്‍ഡുമായുള്ള തന്റെ തര്‍ക്കത്തിന്റെ പ്രധാന മേഖലയായ പ്ലാറ്റ്ഫോമിലെ സ്പാം ബോട്ടുകളെ താന്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

READ MORE FACEBOOK

Related posts

ലോകപ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേര അന്തരിച്ചു

Akhil

പാട്ടില്ല, സിനിമയില്ല, ചിരിയില്ല, ജീന്‍സില്ല, മതമില്ല; ഉത്തര കൊറിയയിലെ എട്ട് വിചിത്ര നിയമങ്ങള്‍

Editor

ഡിഗ്രി പഠിച്ചുതീർക്കാനെടുത്തത് 54 വർഷം; ലോക റെക്കോർഡോടെ ബിരുദം പൂർത്തിയാക്കി 71 വയസുകാരൻ

Akhil

Leave a Comment