mamootty on Vandana's house
Kerala News

ഡോ. വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ മമ്മൂട്ടിയെത്തി

കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് ഡോക്ടർ വന്ദന ദാസിന്റെ (Dr. Vandana Das) മരണം. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ലഹരിക്കടിമയായ സന്ദീപ് (Sandeep) എന്ന അധ്യാപകന്റെ കുത്തേറ്റ് ഡോ. വന്ദന മരിക്കുന്നത്. മകളുടെ വേർപാടിൽ മനംനൊന്തുകഴിയുന്ന അച്ഛനമ്മമാരെ ആശ്വസിപ്പിക്കാൻ മെഗാ സ്റ്റാർ മമ്മൂട്ടിയുമെത്തി. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ഡോ. വന്ദനാദാസിന്റെ മുട്ടുചിറയിലെ വീട്ടിൽ മമ്മൂട്ടിയെത്തിയത്. അച്ഛൻ മോഹൻദാസിനോട് മകളെക്കുറിച്ച് ചോദിച്ചറിഞ്ഞ മമ്മൂട്ടി അമ്മ വസന്തകുമാരിയെയും ആശ്വസിപ്പിച്ചു.

15 മിനിറ്റോളം ബന്ധുക്കൾക്കൊപ്പം മമ്മൂട്ടി ചെലവഴിച്ചു. നടൻ രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. യുവജന കമ്മിഷൻ മുൻ അധ്യക്ഷ ചിന്താജെറോമും ഡോ. വന്ദനയുടെ വീട്ടിലെത്തി. അബ്കാരി കരാറുകാരനായ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. 

ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറല്‍ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല. ഇന്നലെ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. എഫ്‌ഐആറിലെ വീഴ്ചകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. ആശുപത്രിയില്‍ സുരക്ഷയൊരുക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും യോഗത്തില്‍ വിലയിരുത്തിയെന്നാണ് വിവരം.

റിമാന്‍ഡിലുള്ള പ്രതി സന്ദീപിനെ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും. പ്രതിയുടെ ശാരീരിക ആരോഗ്യാവസ്ഥകള്‍ പരിഗണിച്ചാകും കസ്റ്റഡിയില്‍ എടുക്കുക. അതേസമയം സന്ദീപിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രതി അക്രമത്തിന് മുമ്പ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. 

വാട്‌സ്ആപ്പില്‍ സുഹൃത്തിന് മെസേജ് അയച്ച ശേഷം സന്ദീപ് ഡിലീറ്റ് ചെയ്തതാകാം എന്നാണ് വിലയിരുത്തുന്നത്. അതേസമയം, പ്രതി പൊലീസിനെ ഫോണില്‍ വിളിക്കുന്നതിന് മുമ്പ് രാത്രി രണ്ട് മണിയോടെ സന്ദീപ് ജോലി ചെയ്യുന്ന സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. തന്നെ ചിലര്‍ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വീഡിയോ സന്ദേശത്തില്‍ സന്ദീപ് പറഞ്ഞത്. പ്രാഥമിക പരിശോധനയില്‍ ഈ വീഡിയോ സന്ദേശം പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

ഡോ വന്ദന ദാസിന്റെ കൊലപാതകം: സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു
Doctors strike on Doctor vandana death: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തിച്ച അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദന കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആരംഭിച്ച സർക്കാർ ഡോക്ടർമാർ സമരം പിൻവലിച്ചു. നാളെ മുതൽ ഡ്യൂട്ടി എടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. എന്നാൽ വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും. സർക്കാർ എടുത്തത് പോസിറ്റീവ് ആയ സമീപനം എന്നാണ് വിലയിരുത്തൽ. 

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. തീരുമാനങ്ങള്‍ നടപ്പാകും വരെ വിഐപി ഡ്യൂട്ടി ചെയ്യില്ലെന്നും കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു.

അതേസമയം, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ നിയമ ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളില്‍ പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കും.

READMORE FACEBOOK

Related posts

ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി സഹായവുമായി കോഴിക്കോട്-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍.

Sree

വ്യാജ നിയമന കോഴ ആരോപണം; കെ.പി ബാസിത്ത്‌ അറസ്റ്റിൽ

Akhil

സ്വര്‍ണം കുറഞ്ഞ നിരക്കില്‍ തന്നെ; ഇന്നത്തെ വിലയറിയാം…

Akhil

Leave a Comment