Kerala News Weather

അതിതീവ്ര മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലേർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം മുഴവൻ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ഡാമിന്റെ 6 ഷട്ടറുകൾ ഉയർത്തി. 15 ഷട്ടറുകളാണ് ഡാമിന് ഉള്ളത് .അതിൽ 4 ഷട്ടറുകൾ ഒരു മീറ്റർ വീതവും, രണ്ട് ഷട്ടറുകൾ 50 രാ വീതവുമാണ് ഉയർത്തിയിരിക്കുന്നത്.

34.95 ആണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി. ഇടമലയാറിൽ നിന്നും ലോവർ പെരിയാറിൽ നിന്നും ജലം ഭൂതത്താൻകെട്ട് ഡാമിൽ എത്തിയതോടെ ജലനിരപ്പ് വീണ്ടും ഉയർന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഷട്ടറുകൾ ഉയർത്തിയത്. പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന വർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തീരത്ത് നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തി.

Related posts

തൃശ്ശൂരിൽ 4 ലക്ഷം രൂപ വില വരുന്ന MDMA പിടികൂടി

sandeep

വളർത്ത് നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം; പൊലീസ് എത്തിയപ്പോൾ 13 നായ്ക്കളെ തുറന്നുവിട്ട് പ്രതി രക്ഷപ്പെട്ടു

sandeep

കഴിഞ്ഞത് കഴിഞ്ഞു; സോളാറിലെ സിബിഐ റിപ്പോര്‍ട്ടില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍

sandeep

1 comment

സംസ്ഥാനത്ത് ഇന്ന് മഴ കനത്തേക്കും;11 ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് June 16, 2022 at 3:58 am

[…] Read also:- അതിതീവ്ര മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത… […]

Reply

Leave a Comment