metro marriage photoshoot
Special Trending Now

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ഇനി വിവാഹ ഫോട്ടോഷൂട്ടുകൾ കൊച്ചി മെട്രോയിലും…

വിവാഹത്തിന് ഇന്ന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഫോട്ടോഷൂട്ടുകൾ. പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, വെഡിങ് ഫോട്ടോഷൂട്ടുകൾ തുടങ്ങി എല്ലാ മനോഹര നിമിഷങ്ങളും ഒപ്പിയെടുത്താണ് ഇന്നത്തെ ആഘോഷങ്ങളെല്ലാം. എല്ലാം നിമിഷങ്ങളുടെയും ഓർമകൾക്കായി തീം ബേസ്‌ഡ് ഫോട്ടോഷൂട്ടുകളും ഇന്ന് സജീവമാണ്. ഇനി ഫോട്ടോഷൂട്ടുകൾ മെട്രോയിലും നടത്താം. കൊച്ചി മെട്രോയിലാണ് പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോ ഷൂട്ടുകൾക്ക് അനുമതി നൽകിയത്. ഇതിനുമുമ്പ് സിനിമയുടെയും പരസ്യങ്ങളുടെയും ഷൂട്ടിങിന് അനുമതി നൽകിയിരുന്നെങ്കിലും വിവാഹ ഫോട്ടോഷൂട്ടുകൾക്ക് ഇതുവരെ അനുമതി നൽകിയിരുന്നില്ല. ഇനിമുതൽ വിവാഹ ഫോട്ടോഷൂട്ടുകളും നടത്താം. സിനിമ-പരസ്യ ഫോട്ടോഷൂട്ടുകൾക്ക് നൽകിയതിനേക്കാൾ തുക കുറച്ചാണ് ഇതിനായി നൽകുക.

ഒരു കോച്ച് പരമാവധി രണ്ട് മണിക്കൂർ നേരത്തേക്കാണ് ബുക്ക് ചെയ്യാൻ സാധിക്കുക. നിശ്ചലമായ ട്രെയിനിൽ രണ്ട് മണിക്കൂറിന് അയ്യായിരം രൂപയാണ് ഈടാക്കുക. ഷൂട്ടിന് മുൻപ് പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം. ഇനി മൂന്ന് കോച്ച് ആണ് വേണ്ടതെങ്കിൽ രണ്ട് മണിക്കൂർ നേരത്തേക്ക് 12,000 രൂപ നൽകണം. ഇതിന് 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടത്.

ഇനി ഓടുന്ന ട്രെയിൻ ആണ് വേണ്ടതെങ്കിൽ ഒരു കോച്ചിന് രണ്ട് മണിക്കൂർ നേരത്തേക്ക് 8000 രൂപ നൽകണം. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. ഇനി മൂന്ന് കോച്ചുകളാണ് വേണ്ടതെങ്കിൽ 17,500 രൂപ നൽകണം. ഇത് ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ചും സർവീസ് നടത്തും. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത്.

Related posts

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ സ്വര്‍ണവും വെള്ളിയും

Akhil

കമല്‍ഹാസന്റെ ‘വിക്രം’ ഒടിടിയിലെത്തുന്നു, ടീസർ പുറത്ത്

Sree

പാലായിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് എസ്പിയുടെ റിപ്പോർട്ട്; നടപടി ഇന്നുണ്ടായേക്കും

Akhil

Leave a Comment