queen elizebeth used tea bag in auction
trending news World News

എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് ലേലത്തിന്; വില ഒൻപതര ലക്ഷം രൂപ

എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്. അധികാരത്തിന്റെ സിംഹാസനത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കിയാണ് അവർ മടങ്ങിയത്. സാമൂഹിക-രാഷ്ട്രീയ രംഗത്ത് മാത്രമല്ല ഫാഷനിലും വിനോദരംഗത്തും എലിസബത്ത് രാജ്ഞി ശ്രദ്ധേയയായിരുന്നു. ലോകമെമ്പാടുമുള്ള ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. 

എലിസബത്ത് രാജ്ഞിയുടെ മെഴുകു പ്രതിമ ബാർബി ഡോളുകളുമെല്ലാം ഓൺലൈൻ സൈറ്റുകളിൽ വില്പനയ്ക്കുണ്ട്. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് ഒരു ടീ ബാഗാണ്. എന്താണ് സംഭവം എന്നല്ലേ? രണ്ടര പതിറ്റാണ്ട് മുൻപ് എലിസബത്ത് രാജ്ഞി ഉപയോഗിച്ചതെന്ന അവകാശവാദവുമായാണ് ടീ ബാഗ് ഓൺലൈൻ സൈറ്റിൽ വിൽപ്പനയ്ക്കെത്തിയത്.

1998 ൽ എലിസബത്ത് രാജ്ഞി ഉപയോഗിച്ച ടീ ബാഗ് എന്ന ടാഗോടെയാണ് വില്പന. ഇതിന്റെ പഴക്കം രണ്ടര പതിറ്റാണ്ട് ആണെങ്കിലും ഈ ടീ ബാഗിന്റെ വില ഒൻപതര ലക്ഷം രൂപയാണ്. ഇതിന്റെ ആധികാരികതയിൽ സംശയമുള്ളവർക്ക് വിശദീകരണവും നൽകുന്നുണ്ട്. പ്രാണി ശല്യം ഒഴിവാക്കുന്നതിനായി കൊട്ടാരത്തിൽ എത്തിയ വിദഗ്ധനാണ് കൊട്ടാരത്തിൽ നിന്ന് ടീ ബാഗ് കടത്തിയത് എന്നാണ് പറയുന്നത്.

READ ALSO: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം

Related posts

ഭക്ഷ്യ സുരക്ഷാ വകുപ്പിനെ തടഞ്ഞ സംഭവത്തെ തുടർന്ന് ; ബുഹാരീസ് ഹോട്ടലിനെതിരെ നടപടി.

Sree

സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്‌കൂൾ വിദ്യാർത്ഥികൾ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Sree

ഇടുക്കിയെ വിറപ്പിച്ച ‘അരിക്കൊമ്പൻ’ ബി​ഗ് സ്ക്രീനിലേക്ക്; സംവിധാനം സാജിദ് യഹിയ

Sree

Leave a Comment