doctor
Special Trending Now

കാര്‍ ട്രാഫിക്കില്‍ കുരുങ്ങി; അടിയന്തര ശസ്ത്രക്രിയ നടത്താന്‍ 3 കിലോമീറ്റര്‍ ഓടി ആശുപത്രിയിലെത്തി ഡോക്ടര്‍

ബാംഗ്ലൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിനിടെ ജീവന്‍ രക്ഷിക്കാന്‍ മൂന്ന് കിലോമീറ്റര്‍ ഓടിയ ഡോക്ടറുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സര്‍ജാപൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സര്‍ജനാണ് കൃത്യനിര്‍വഹണത്തിനായി കാറില്‍ നിന്നിറങ്ങി ഓടി ആശുപത്രിയിലെത്തിയതും ഒടുവില്‍ രോഗിയുടെ ജീവന്‍ രക്ഷിച്ചതും.

READ ALSO:-തുടർച്ചയായി 100 ദിവസം ഒൻപതു മണിക്കൂർ ഉറക്കം; ഉറങ്ങി നേടിയത് അഞ്ചുലക്ഷം രൂപ

ഗ്യാസ്‌ട്രോഎന്‍ട്രോളജി സര്‍ജന്‍ ഡോ.ഗോവിന്ദ് നന്ദകുമാറാണ് മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കിടക്കേണ്ടി വന്നത്. എന്നാല്‍ അന്നേ ദിവസം തന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ ഒരു സര്‍ജറി നടക്കേണ്ടതിനാല്‍ ഇനിയും സമയം വൈകിപ്പിക്കേണ്ടെന്ന് ചിന്തിച്ചാണ് ഡോക്ടര്‍ മൂന്ന് കിലോമീറ്റര്‍ ഓടി ആശുപത്രിയിലെത്തിയത്.

ഓഗസ്റ്റ് 30നായിരുന്നു സംഭവമുണ്ടായത്. അന്നേ ദിവസം രാവിലെ 10 മണിക്കായിരുന്നു ഒരു സ്ത്രീക്ക്് പിത്തസഞ്ചിയിലെ അടിയന്തര ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന് നേതൃത്വം നല്‍കേണ്ട ഡോക്ടര്‍ ഗോവിന്ദ് നന്ദകുമാര്‍ സര്‍ജാപൂരിലെ ട്രാഫിക്കില്‍ കുടുങ്ങുകയായിരുന്നു. ഡോക്ടര്‍ എത്തുന്നതും കാത്ത് സഹപ്രവര്‍ത്തകരും സര്‍ജറിക്കായി തയ്യാറെടുത്തിരുന്നു. എന്നാല്‍ വാഹനമെടുക്കാന്‍ ഒരു വഴിയുമില്ലാതായതോടെയാണ് ഡോക്ടര്‍ ഈ സാഹസം കാണിച്ചത്.

ഡോക്ടറുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് ഇതിനോടകം നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. സമയം പാഴാക്കാതെ നടന്ന ശസ്ത്രക്രിയയിലൂടെ രോഗിക്ക് ജീവന്‍ തിരിച്ചുകിട്ടുകയും ചെയ്തു.

STORY HIGHLIGHT:-HEAVY TRAFIC IN BANGLORE

Related posts

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

sandeep

ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു

Sree

ഇന്ത്യയുടെ ഇടിപരീക്ഷ ഭാരത് എന്‍ക്യാപിന് ആദ്യമിറങ്ങുക ടാറ്റ; ഹാരിയറും സഫാരിയും റെഡി

sandeep

Leave a Comment