നമ്മൾ സാധനങ്ങൾ വെച്ച് മറക്കാറുണ്ട്. നമുക്ക് മാറിപോകാറുമുണ്ട്. എന്നാൽ കുറ്റ്യാടി തൊട്ടിൽപ്പാലം മുണ്ടിയോട് സ്വദേശിയ്ക്ക് അബദ്ധത്തിൽ നഷ്ടമായത് സ്വർണനാണയമാണ്. ബസിൽ കയറിയപ്പോൾ ടിക്കറ്റ് എടുക്കാൻ അഞ്ചുരൂപ നാണയമാണെന്ന് കരുതിയാണ് സ്വർണനാണയം ബസ് കണ്ടക്ടർക്ക് നൽകിയത്. നഷ്‌ടമായ നാണയം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പ്രവാസജീവിതത്തിനിടയിലെ ഈ സമ്പാദ്യം ഒരു നിധി പോലെയാണ് അദ്ദേഹം കാത്തുസൂക്ഷിചോരുന്നത്.
കഴിഞ്ഞദിവസം കുറ്റ്യാടിയിൽ നിന്നും തൊട്ടിൽപ്പാലത്തേക്കുള്ള യാത്രയിലാണ് തൊട്ടിൽപ്പാലം മുണ്ടിയോട് സ്വദേശി അറിയാതെ അഞ്ചുരൂപ നാണയമെന്ന് കരുതി കൈയിലുണ്ടായിരുന്ന സ്വർണനാണയം നൽകിയത്. വീട്ടിലെത്തിയപ്പോഴാണ് അഞ്ചു രൂപ നാണയത്തിന് പകരം സ്വർണനാണയമാണ് നൽകിയതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബസ് കണ്ടെത്തി ജീവനക്കാരോട് സംഭവം വിവരിച്ചെങ്കിലും അപ്പോഴത്തേക്കും കണ്ടക്ടർ അഞ്ചു രൂപയാണെന്ന് കരുതി ഏതോ യാത്രക്കാരന് സ്വർണനാണയം കൈമാറിയിരുന്നു.
കെസിആര്‍ എന്നാണ് ബസിന്റെ പേരെന്ന് യാത്രക്കാരന്‍ പറയുന്നു. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന സമയത്ത് മലബാര്‍ ഗോള്‍ഡില്‍നിന്ന് വാങ്ങിയ സ്വര്‍ണനാണയം മകളുടെ കോളജ് ഫീസടക്കാന്‍ വേണ്ടി വില്‍ക്കാന്‍ കൊണ്ടുപോയതായിരുന്നു. എന്നാല്‍, ഒരു കൂട്ടുകാരന്‍ പണം വായ്പ നല്‍കിയതോടെ നാണയം വില്‍ക്കുന്നത് ഒഴിവാക്കി വീട്ടിലേക്കു തിരികെ വരുമ്പോഴാണ് സംഭവം.