street dog increase in kerala
Kerala News Local News

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. പേവിഷ പ്രതിരോധ കർമ്മപദ്ധതി വിശദമായി ചർച്ച ചെയ്യും. തെരുവുനായ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവയിൽ പ്രഖ്യാപിച്ച കർമ്മപദ്ധതി ഇന്ന് അവലോകനം ചെയ്യും.

തദ്ദേശ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന് നടക്കുന്നത്. യോഗത്തിൽ മൂന്ന് വകുപ്പുകളുടെയും മന്ത്രിമാർ പങ്കെടുക്കും. തെരുവുനായ ശല്യത്തിൽ ഉടൻ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി എം ബി രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഇന്ന് മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

കോടതി ഉത്തരവ് വന്നതിനാലാണ് വന്ധ്യംകരണം തടസപ്പെട്ടിരിക്കുന്നത്, അത് ഉടൻ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ 152 ബ്ലോക്കുകളിൽ എബിസി സെന്റർ സജ്ജമാക്കാൻ തീരുമാനമായെന്നും മന്ത്രി അറിയിച്ചു.

READ ALSO: ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു; ആദ്യ ഘട്ടത്തിൽ വൻ വിലക്കിഴിവ്

Related posts

വയനാട് മീനങ്ങാടിയിൽ യുവാവിനെ ആക്രമിച്ചു

Gayathry Gireesan

എഐ ക്യാമറ ആദ്യ ഗഡു കെൽട്രോണിന് നൽകണം; സംസ്ഥാന സർക്കാരിന് അനുമതി നൽകി ഹൈക്കോടതി

Akhil

ഇനി ഹെവി വാഹനങ്ങളിലും മുൻ സീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധം; കെ എസ് ആർ ടി സിയ്ക്കും ബാധകം

Gayathry Gireesan

Leave a Comment