sanju samson
Sports

സഞ്ജു ടി-20 ലോകകപ്പ് ടീമിലേക്ക്?; അഭ്യൂഹം ശക്തം

മലയാളി താരം സഞ്ജു സാംസൺ ടി-20 ലോകകപ്പ് ടീമിലേക്കെന്ന് സൂചന. സഞ്ജു ലോകകപ്പ് ടീമിൽ ഉൾപ്പെടാൻ നല്ല സാധ്യതയുണ്ടെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് സ്പോർട്സ്കീഡ റിപ്പോർട്ട് ചെയ്തു. ലോകകപ്പ് ടീമിൽ ചില മാറ്റങ്ങളുണ്ടാവുമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞതും ഈ റിപ്പോർട്ടിനു ശക്തി പകർന്നു. എന്നാൽ, ഇതിൽ ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല.

ടി-20യിൽ വർഷങ്ങളായി മോശം പ്രകടനങ്ങൾ നടത്തുന്ന ഋഷഭ് പന്തിനു പകരമാവും സഞ്ജു ഉൾപ്പെടുക എന്നാണ് സൂചന. നിലവിൽ ഫോമും സമീപകാല പ്രകടനങ്ങളും സഞ്ജുവിനെ തുണച്ചേക്കും. ഏഷ്യാ കപ്പിൽ പന്തിൻ്റെ ബാറ്റിംഗിനൊപ്പം കീപ്പിംഗും വിമർശനവിധേയമായിരുന്നു. രാജ്യാന്തര ടി-20യിൽ 58 മത്സരങ്ങൾ കളിച്ച പന്ത് വെറും 24 ശരാശരിയിലും 126 സ്ട്രൈക്ക് റേറ്റിലും നേടിയത് 934 റൺസ് മാത്രമാണ്.

READ ALSO:-‘സഞ്ജു രോഹിതിനെപ്പോലെ’;സഞ്ജുവിനെ പുകഴ്ത്തി ആകാശ് ചോപ്ര

അതേസമയം, ടി-20 ലോകകപ്പ് സന്നാഹമത്സരങ്ങൾ നിശ്ചയിച്ചു. ഒക്ടോബർ 10 മുതൽ 19 വരെയാണ് സന്നാഹമത്സരങ്ങൾ നടക്കുക. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ ടീമുകളെ സന്നാഹമത്സരങ്ങളിൽ ഇന്ത്യ നേരിടും. ഗാബയിലാണ് ഇന്ത്യയുടെ രണ്ട് മത്സരങ്ങളും. ഒക്ടോബർ 16നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക.

ഒക്ടോബർ 10ന് നടക്കുന്ന ആദ്യ സന്നാഹമത്സരത്തിൽ വെസ്റ്റ് ഇൻഡീസ് യുഎഇയെ നേരിടും. 17ന് ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 2ന് ഗാബയിൽ വച്ചാണ് മത്സരം. 19ന് ന്യൂസീലൻഡുമായി ഇതേ സ്റ്റേഡിയത്തിൽ ന്യൂസീലൻഡുമായി ഇന്ത്യ കളിക്കും. ഇന്ത്യൻ സമയം വൈകിട്ട് ആറിനാണ് മത്സരം.

STORY HIGHLIGHTS:-

Related posts

റൊണാൾഡോയ്ക്ക് ഗിന്നസ് റെക്കോർഡ്; 200 രാജ്യാന്തര മത്സരങ്ങൾ കളിച്ച ആദ്യ പുരുഷ താരം

sandeep

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ 40 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്ത് അമേരിക്ക

Nivedhya Jayan

കേരള സൂപ്പര്‍ലീഗിന്റെ ഫൈനല്‍ പോരാട്ടത്തിന് കൊച്ചിയും കോഴിക്കോടും

sandeep

Leave a Comment