manjappada
India Kerala News Sports

ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു; ആദ്യ ഘട്ടത്തിൽ വൻ വിലക്കിഴിവ്

ഐഎസ്എൽ 9ആം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു. തുടക്കമെന്ന നിലയിൽ, 40 ശതമാനം കിഴിവിൽ 2499 രൂപയ്ക്ക് സീസൺ ടിക്കറ്റുകൾ ലഭിക്കും. പേടിഎം ഇൻസൈഡറിൽ എല്ലാ ടിക്കറ്റുകളും വിൽപ്പനയ്ക്ക് ലഭ്യമാവും.

സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച സീറ്റുകളിൽ ഉൾപ്പെട്ട രണ്ടാം നിര ഈസ്റ്റ്, വെസ്റ്റ് ഗ്യാലറികളിൽ ഇരുന്ന് മത്സരങ്ങൾ കാണാനുള്ള അവസരവും സീസൺ പാസിലൂടെ ആരാധകർക്ക് ലഭിക്കും. ഇതിന് പുറമെ ഫസ്റ്റ് ടീം പരിശീലന സെഷനുകൾ കാണാനുള്ള അവസരവുമുണ്ട്. മത്സര ദിവസങ്ങളിൽ സ്‌റ്റേഡിയത്തിലേക്ക് സൗകര്യപ്രദമായ പ്രവേശനത്തിനും പുറത്തുകടക്കലിനും സീസൺ ടിക്കറ്റ് പ്രയോജനപ്പെടുത്താം. കൂടാതെ ഭാഗ്യശാലികളായ സീസൺ ടിക്കറ്റ് ഉടമകൾക്ക് താരങ്ങളെ നേരിട്ട് കാണാനും, താരങ്ങൾ ഒപ്പിട്ട ക്ലബ്ബിന്റെ ജഴ്‌സികൾ സ്വന്തമാക്കാനും, ടീമിനൊപ്പം ആവേശകരമായ മത്സരങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ടാവും.

‘എല്ലായ്‌പ്പോഴും ഞങ്ങളുടെ ആരാധകരിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച സ്‌നേഹം അതിരില്ലാത്തതാണ്, അവരോടുള്ള ഞങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാനാണ് ഞങ്ങൾ സീസൺ ടിക്കറ്റുകൾ പോലെ ചെറിയ എന്തെങ്കിലും അവതരിപ്പിക്കുന്നത്’-കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. ഇതാദ്യമായി ഐഎസ്എൽ ഒൻപതാം സീസണിലാണ് ഞങ്ങൾ സീസൺ ടിക്കറ്റുകൾ കൊണ്ടുവരുന്നത്. സീസൺ പാസ് ഉപയോഗിച്ച്, ഞങ്ങളുടെ ആരാധകർക്ക് ഒറ്റത്തവണ വാങ്ങലിലൂടെ എല്ലാ ഹോം മത്സരങ്ങളും കാണാൻ കഴിയും. മത്സര ദിവസത്തെ അനുഭവവും, ടിക്കറ്റ് വിലയും ഏറെ സൗകര്യപ്പെടുത്തുക എന്നതായിരുന്നു സീസൺ ടിക്കറ്റിലൂടെ ഞങ്ങളുടെ ലക്ഷ്യം. കൂടുതൽ അനുഭവ സമ്പന്നമായ ഓഫറുകളും ഫീച്ചറുകളും ഉപയോഗിച്ച് വരും വർഷങ്ങളിൽ ഞങ്ങളുടെ സീസൺ ടിക്കറ്റ് പ്രോഗ്രാം പടിപടിയായി പടുത്തുയർത്തും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഴുവൻ മഞ്ഞപ്പടയെയും കലൂരിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾ പൂർണമായി കാത്തിരിക്കുകയാണ്. ഒക്‌ടോബർ 7ന് ബ്ലാസ്റ്റേഴ്‌സിനൊപ്പം നമുക്ക് ആരവുമയർത്താം, അഭിമാനിതരാകാം-നിഖിൽ ഭരദ്വാജ് കൂട്ടിച്ചേർത്തു.

ഹീറോ ഐഎസ്എൽ 2022/23ന്റെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിടാൻ കേരള ബ്ലാസ്‌റ്റേഴ്‌സ് സജ്ജമായിക്കഴിഞ്ഞു.

Related posts

ജെഡിഎസ് കേരളഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ച പിണറായി വിജയന് നന്ദി; എച്ച്.ഡി കുമാരസ്വാമി

Akhil

ഭിന്നശേഷിക്കാരനോട് പെൻഷൻ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ധനവകുപ്പ് നോട്ടിസ്

Akhil

വയനാട് സുഗന്ധഗിരി മരം മുറിക്കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ഇല്ല

Akhil

Leave a Comment