Sports

എഎഫ്സി ചാമ്പ്യൻസ് ലീഗ്; ചരിത്ര വിജയവുമായി മുംബൈ സിറ്റി

ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ്‌ ലീഗിൽ ചരിത്ര ജയവുമായി മുംബൈ സിറ്റി എഫ്സി. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറാഖ് ക്ലബായ എയർ ഫോഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ പരാജയപ്പെടുത്തിയത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് മുബൈ വിജയിച്ചത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഒരു ഇന്ത്യൻ ടീം നേടുന്ന ആദ്യ ജയമാണിത്.

മത്സരത്തിലെ ആധിപത്യം ഇറാഖ് ക്ലബിനു തന്നെ ആയിരുന്നു. എന്നാൽ, ആദ്യ പകുതിയിൽ ഗോളുകൾ നേടാൻ അവർക്ക് സാധിച്ചില്ല. മുംബൈ സിറ്റിയുടെ പഴുതടച്ച പ്രതിരോധവും എയർ ഫോഴ്സിനെ തടഞ്ഞുനിർത്തി. എന്നാൽ, രണ്ടാം പകുതിയിൽ എയർ ഫോഴ്സ് മുംബൈ സിറ്റി പ്രതിരോധം തകർത്തു. 59ആം മിനിട്ടിൽ ഹമദി അഹ്മദ് ആണ് എയർ ഫോഴ്സിനായി ഗോൾ നേടിയത്. ഒരു ഗോൾ വീണതോടെ തിരിച്ചടിക്കാൻ കിണഞ്ഞുശ്രമിച്ച മുംബൈ 70ആം മിനിട്ടിൽ ഒപ്പമെത്തി. ഒരു പെനൽറ്റിയിലൂടെ ഡിയേഗോ മൗറീഷ്യോ ആണ് സമനില ഗോൾ നേടിയത്. 5 മിനിട്ടുകൾക്ക് ശേഷം കളിയിൽ ആദ്യമായി മുംബൈ ലീഡെടുത്തു. അഹ്മദ് ജാഹു എടുത്ത ക്രോസിൽ തലവച്ച് രാഹുൽ ഭേക്കെ ആണ് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ നിർണായകമായ ഗോൾ നേടിയത്.

Related posts

വിസ ലഭിച്ചു, നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിച്ചേക്കും

Editor

മെമെസിയും റൊണാൾഡോയും വീണ്ടും കളത്തിൽ; മെസിയുടെ പിഎസ്ജിക്കെതിരെ സൗദി ഓൾ സ്റ്റാർ ഇലവനെ ക്രിസ്റ്റ്യാനോ നയിക്കും.

Sree

കണ്ടകശനി മാറാതെ ബ്രോഡ്; ഒരോവറിൽ നൽകിയത് 35 റൺസ്

Sree

Leave a Comment