വിശേഷ ദിവസങ്ങളിലും തൊഴിലാളികൾക്ക് അഭിനന്ദനപ്പൂർവ്വമായും ബോണസും ഇൻസെന്റീവ്‌സുമൊക്കെ കമ്പനികൾ നൽകാറുണ്ട്. എന്നാൽ ഇനി പറയാൻ പോകുന്ന പോകുന്നത് സെറോധ എന്ന കമ്പനിയെ കുറിച്ചാണ്. അവിടെ തൊഴിലാളികൾക്ക് എന്തിനാണ് എന്നറിയാമോ ബോണസ് നല്കാമെന്നത് പറഞ്ഞത്. കേട്ടാൽ വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷെ സംഭവം സത്യമാണ്. സെറോധ കമ്പനിയിലെ ജീവനക്കാർക്ക് ആരോഗ്യം ശ്രദ്ധിച്ചാൽ ബോണസ് നൽകാമെന്നാണ് സെറോധയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ നിതിൻ കാമത്തിന്റെ പ്രഖ്യാപനം. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ ബ്രോക്കിങ് കമ്പനിയാണ് സെറോധ.
ലോകാരോഗ്യദിനത്തിലായിരുന്നു സെറോധയുടെ സി.ഇ.ഒ നിതിൻ കാമത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ.) 25-ന് താഴെയുള്ള ജീവനക്കാർക്ക് പ്രതിമാസവരുമാനത്തിന്റെ പകുതി ബോണസ് നൽകുംമെന്നാണ് നിതിൻ കാമത്ത് പറഞ്ഞത്. നിലവിൽ ബി.എം.ഐ 25 മേലെയുള്ളവർക്ക് ബി.എം.ഐ കുറച്ച് ബോണസ് സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്. കമ്പനിയിലെ ജീവനക്കാരുടെ ശരാശരി ബി.എം.ഐ. 25.3 ആണെന്നും ഓഗസ്റ്റിനുള്ളിൽ അത് 24-നു താഴെയെത്തിച്ചാൽ വീണ്ടും ബോണസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.