തിരുവല്ലയിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ. നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ നെൽപ്പാടത്തിന്റെ കരയിലാണ് രാജീവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാജീവ് കൃഷി ആവശ്യങ്ങൾക്ക് ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു. കൃഷി നഷ്ടമായതിനെ തുടർന്ന് കട ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ തവണയും നെൽകൃഷി നഷ്ടത്തിലായിരുന്നു. ഇത്തവണ വേനൽമഴയിൽ എട്ട് ഏക്കർ കൃഷി നശിച്ചു.