fake-cancer-medicines-worth-₹-8-crore-seized-in-delhi
National News Special

വ്യാജ കാൻസർ മരുന്ന് നിർമാണ സംഘം പിടിയിൽ; 8 കോടിയുടെ മരുന്നുകൾ പിടികൂടി

വ്യാജ കാൻസർ മരുന്ന് നിർമിക്കുന്ന സംഘത്തെ ഡൽഹി പൊലീസ് പിടികൂടി. ഒരു ഡോക്ടർ ഉൾപ്പെടെ സംഘത്തിൽപ്പെട്ട 4 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് എട്ട് കോടി രൂപ വിലവരുന്ന വ്യാജ മരുന്നുകൾ കണ്ടെടുത്തതായും പൊലീസ്.

ചൊവ്വാഴ്ചയാണ് വ്യാജ കാൻസർ മരുന്നുകൾ നിർമ്മിക്കുന്ന സംഘത്തെ പിടികൂടിയത്. ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ കമ്മീഷണർ ഓഫ് പൊലീസ് കമ്മീഷണർ പറയുന്നതനുസരിച്ച് 2 എഞ്ചിനീയർമാരും ഒരു ഡോക്ടറും ഒരു എംബിഎയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പേർ ഓടിരക്ഷപ്പെട്ടെന്നും ഇവരെ എത്രയും വേഗം പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു

ജീവൻ രക്ഷാ കാൻസർ മരുന്നുകൾ എന്ന വ്യാജേനയാണ് പ്രതികൾ നിർമാണം നടത്തിയിരുന്നത്. കഴിഞ്ഞ 4 വർഷമായി റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഹരിയാനയിലെ സോനിപട്ടിലെ ഒരു ഫാക്ടറിയും ഗാസിയാബാദിലെ ഒരു ഗോഡൗണും പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നും എട്ട് കോടി രൂപ വിലവരുന്ന വ്യാജ മരുന്നുകൾ കണ്ടെടുത്തു.

Related posts

ഓസ്കാർ ജേതാവ് എം.എം കീരവാണി ഇന്ന് തലസ്ഥാനത്ത്

Sree

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; പതിനൊന്ന് ജില്ലകളിൽ മഴമുന്നറിയിപ്പ്

sandeep

‘സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും,സജീവ അധ്യായന വർഷത്തിലേക്ക്’; വി ശിവൻകുട്ടി

Sree

Leave a Comment