k-s-sabarinadhan-against-mayor-arya-rajendran-and-cpim
politics

മേയര്‍ ഒപ്പിട്ടുവച്ച കത്തുകള്‍ പാര്‍ട്ടി ദുരുപയോഗം ചെയ്യുകയാണെന്ന് മനസിലാക്കേണ്ടി വരും: കെ എസ് ശബരീനാഥന്‍

തിരുവനന്തപുരം നഗരസഭയിലെ ഒഴിവുള്ള തസ്തികകളിലേക്കായി മുന്‍ഗണന പട്ടിക തയാറാക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ എസ് ശബരീനാഥന്‍. മേയറുടെ ലെറ്റര്‍ പാഡില്‍ അയച്ചിരിക്കുന്ന കത്തിലുള്ളത് മേയര്‍ ആര്യ രാജേന്ദ്രന്റെ ഒപ്പില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമാണെന്ന് ശബരീനാഥന്‍ പറഞ്ഞു. മേയര്‍ അറിയാതെ മേയറുടെ ഓഫിസ് തീരുമാനമെടുക്കുന്നതായി പരാതിയുണ്ട്. മേയര്‍ ഒപ്പിട്ട് വച്ച കത്തുകള്‍ മേയറുടെ അനുമതിയോടെ പാര്‍ട്ടി ദുരുപയോഗം ചെയ്യുകയാണെന്ന് വേണം അപ്പോള്‍ മനസിലാക്കാനെന്നും ശബരീനാഥന്‍ പറഞ്ഞു. 

ആര്‍ക്കും കത്തയച്ചിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രനും കത്ത് കിട്ടിയിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചിരുന്നു. കത്ത് നല്‍കിയ തീയതിയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്ന് മേയര്‍ പറയുന്നു. കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി.

തന്റെ കയ്യില്‍ കത്ത് കിട്ടിയിട്ടില്ലെന്നും മേയറോട് ഇക്കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് തിരക്കിയതിനുശേഷം പ്രതികരിക്കാം. ഇങ്ങനെ ഒരു കത്ത് പാര്‍ട്ടി ഇതുവരെ കണ്ടിട്ടില്ല. സംഭവത്തെ പാര്‍ട്ടി ഗൗരവമായാണ് കാണുന്നത്. പാര്‍ട്ടിക്കെതിരെ ഇങ്ങനെ ഒരു ആക്ഷേപം ഇത് വരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

READMORE : ഇടിച്ച ലോറി ബൈക്കുമായി നീങ്ങിയത് 20 മീറ്ററോളം; പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

Related posts

കത്ത് നിയമന വിവാദം; യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം

Editor

കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡൻ്റുമാരുടെയും യോഗം ഉടൻ തുടങ്ങും

Gayathry Gireesan

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി,ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി

Sree

Leave a Comment