latest latest news National National News raid

സീതാറാം യെച്ചൂരിയുടെ വസതിയിൽ റെയ്‌ഡ്

സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സർക്കാർ നൽകിയ വസതിയിൽ റെയ്‌ഡ്‌. ന്യൂസ് ക്ലിക്ക് പ്രതിനിധി ഇവിടെ താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന. എന്നാൽ യെച്ചൂരി താമസിക്കുന്നത് ഇവിടെ അല്ലെന്നും റിപ്പോർട്ട് ലഭിക്കുന്നുണ്ട്.മാധ്യമ സ്ഥാപനമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരുടെയും വീടുകളിൽ വ്യാപകമായ റെയ്‌ഡ്‌ നടത്താനാണ് ദില്ലി പോലീസ് തീരുമാനിച്ചിരിക്കുന്നത്. അതിൻ്റെ ഭാഗമായിട്ടാണ് ഓരോ സ്ഥലത്തും റെയ്‌ഡ്‌ നടത്തുന്നത്. 30തിലധികം സ്ഥലങ്ങളിൽ ഇതുപോലുള്ള പരിശോധനകൾ നടക്കുന്നുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ റെയ്‌ഡ് വ്യാപിപ്പിക്കുന്നുണ്ട്.

Related posts

മണിപ്പൂരിൽ വീണ്ടും സംഘർഷം: രണ്ട് ജില്ലകളിൽ വെടിവയ്പ്പ്

Akhil

കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു

Akhil

വധശ്രമക്കേസ് പ്രതികൾ പൊലീസിനെ ആക്രമിച്ചു; ഒരാൾക്ക് പരിക്ക്

Akhil

Leave a Comment