കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇനി മുതൽ മാസ്ക് നിർബന്ധമില്ല. മാസ്‌ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ആള്‍ക്കൂട്ടങ്ങള്‍ക്കും കൂടിചേരലുകള്‍ക്കും സംസ്ഥാനത്ത് ഇനിമുതല്‍ നിയന്ത്രണവും ഉണ്ടാവില്ല. മറ്റന്നാൾ മുതൽ പുതിയ ഇളവുകൾ നിലവിൽ വരും. കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം, നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. അതേസമയം മാസ്ക് ഉപയോഗം നിർബന്ധമല്ലെങ്കിലും കുറച്ചുനാൾ കൂടി തുടരുന്നതാണ് ഉചിതമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
രാജ്യത്ത് ഇന്നലെ 1225 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 28 മരണവും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ ആകെ കേസുകൾ 4,30,24,440ഉം ആക്ടീവ് കേസുകൾ 14,307ഉം ആണ്. 5,21,129 പേർ ആകെ മരണപ്പെട്ടു.