ജിദ്ദ: സൗദിയിൽ മാസങ്ങൾക്ക് ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 100 ൽ താഴെയെത്തി. പുതുതായി 97 പുതിയ കോവിഡ് രോഗികളും 198 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,49,268 ഉം രോഗമുക്തരുടെ എണ്ണം 7,31,638 ഉം ആയി. പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,024 ആയി.
നിലവിൽ 8,606 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 223 പേർ ഗുരുതരാവസ്ഥയിലാണ്.രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം:റിയാദ് 27, ജിദ്ദ 16, മദീന 8, മക്ക 5, ദമ്മാം 4. സൗദിയിൽ ഇതുവരെ 6,21,39,809 ഡോസ് വാക്സിൻ വിതരണം ചെയ്തു