അഞ്ച് വർഷത്തിനു ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു. പുതുമുഖ സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീൻ ഭാവനയുടെ നായകനാവും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിട്ടുണ്ട്. ചിത്രത്തിൻ്റെ നിർമാതാവ് റെനിഷ് അബ്ദുൽ ഖാദറും ഭാവനയും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവച്ചു. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.
https://www.instagram.com/p/CbJzZ88pTxM/?utm_source=ig_web_copy_link
2017ൽ, പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ‘ആദം ജോൻ’ എന്ന സിനിമയിലാണ് ഭാവന അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. പിന്നീട് കന്നഡ സിനിമകളിൽ ശ്രദ്ധ ചെലുത്തിയ ഭാവന അടുത്തിടെ മലയാള സിനിമയിലേക്ക് തിരികെവരുമെന്ന് സൂചിപ്പിച്ചിരുന്നു.