National News

ടോള്‍ നിരക്ക് കൂട്ടി;വര്‍ധനവ് 10 മുതല്‍ 65 രൂപ വരെ

പുതിയ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളില്‍ നികുതി വര്‍ധവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം ടോള്‍ നിരക്കിലും വര്‍ധനവ്. ദേശീയപാതകളിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. 10 രൂപ മുതല്‍ 65 രൂപ വരെയാണ് ഇന്ന് മുതല്‍ അധികം നല്‍കേണ്ടത്.

സംസ്ഥാനത്തെ വിവിധ റോഡുകളില്‍ 10 ശതമാനം വരെയാണ് ടോള്‍ നിരക്ക് കൂട്ടിയത്. പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ കാറിന് 135 രൂപയില്‍ നിന്ന് 150 രൂപയാക്കി ഉയര്‍ത്തി. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധനയില്ല.

അതേസമയം വിവിധ മേഖലകളിലാണ് പുതിയ സാമ്പത്തിക വര്‍ഷം നികുതി വര്‍ധിക്കുന്നത്. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവുണ്ടാകും. 200കോടിയുടെ അധികവരുമാനം സര്‍ക്കാരിന് ത് നേട്ടമുണ്ടാക്കും. വില്ലേജ് ഓഫീസുകളില്‍ അടക്കേണ്ട അടിസ്ഥാന ഭൂനികുതിയും ഇനി മുതല്‍ ഇരട്ടിയോളം കൂടും.

ശുദ്ധജല ഉപയോഗത്തിന്റെ നിരക്ക് 5ശതമാനമാണ് കൂടുക. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 1000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിനുള്ള മിനിമം നിരക്ക് 4രൂപ 20 പൈസ 4രൂപ 41 പൈസയാകും.

സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതല്‍ ഇടാക്കിത്തുടങ്ങും. വാഹനങ്ങളുടെ ഫിറ്റ്‌നസിനും റജിസ്‌ട്രേഷന്‍ പുതുക്കലിനുമുള്ള ഫീസിലും വലിയ വര്‍ധനവുണ്ടാകും. പാരസെറ്റമോള്‍ ഉള്‍പ്പടെ എണ്ണൂറോളം ആവശ്യമരുന്നുകളുടെ മൊത്ത വിലയില്‍ പത്തുശതമാനം വര്‍ധനയാണ് ഉണ്ടാവുക.

Related posts

ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ; തോൽവി ഒരു റൺസിന്

sandeep

അസമിലും ഉത്തരാഖണ്ഡിലും ദുരിതപ്പെയ്ത്ത്

Sree

ഇന്ത്യന്‍ മാമ്പഴത്തിന് പ്രിയമേറുന്നു; കയറ്റുമതിയില്‍ 19 ശതമാനം വര്‍ധന

sandeep

Leave a Comment