assam flood
National News Weather

അസമിലും ഉത്തരാഖണ്ഡിലും ദുരിതപ്പെയ്ത്ത്

അസമിലും ഉത്തരാഖണ്ഡിലും ദുരിതപ്പെയ്ത്ത് തുടരുന്നു. അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ഉത്തരാഖണ്ഡിൽ അടുത്ത നാല് ദിവസം അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. ( assam Uttarakhand deadly downpour )

ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയിൽ അസമിലെ 32 ജില്ലകളിലെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. എന്നാൽ മഴയുടെ തീവ്രത കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവ്ഗാവ് ജില്ലയിൽ മാത്രം മൂന്നര ലക്ഷത്തിലധികം
പേരെയാണ് പ്രളയം ബാധിച്ചത്.

മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിൽ മണ്ണിടിച്ചിൽ രൂക്ഷമാണ്. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഡെറാഡൂണിലും, നൈനിറ്റാളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന മേഖലകളിലുള്ളവർ സുരക്ഷിത
സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് മുന്നറിയിപ്പ്.

Related posts

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: ഏഴ് മരണം, വീടുകൾ ഒലിച്ചുപോയി

Akhil

വരന്‍ സമ്മാനിച്ച ലഹങ്കയുടെ വില കുറഞ്ഞുപോയി; വിവാഹത്തില്‍ നിന്ന് പിന്മാറി വധു

Editor

പെയ്തൊഴിയാതെ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Gayathry Gireesan

Leave a Comment