3-more-killed-in-mizoram-stone-quarry-collapse.
National News

മിസോറാം കല്ല് ക്വാറി അപകടം; മരിച്ചവരുടെ എണ്ണം 11 ആയി

മിസോറാമിലെ ഹ്നഹ്തിയാൽ ജില്ലയിലുഉണ്ടായ കല്ല് ക്വാറി അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. അവശിഷ്ടങ്ങളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സൈസിക്പുയി അറിയിച്ചു. അതേസമയം കാണാതായ ഒരാൾക്കായി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

ബിഎസ്എഫ്, അസം റൈഫിൾസ്, എൻഡിആർഎഫ്, സംസ്ഥാന പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംഘങ്ങൾ ബാക്കിയുള്ള ആളുടെ മൃതദേഹം പുറത്തെടുക്കാൻ തെരച്ചിൽ നടത്തുകയാണെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ചൊവ്വാഴ്ച എട്ട് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ആകെ 11 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.

READMORE : പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

Related posts

പാകിസ്താനിൽ വൻ സ്‌ഫോടനം: 25 പേർ കൊല്ലപ്പെട്ടു, 70 ലധികം പേർക്ക് പരിക്ക്

sandeep

ഡല്‍ഹി കോച്ചിങ് സെന്ററില്‍ തീപിടിത്തം; ജനലുകളിലൂടെ പുറത്തു ചാടി വിദ്യാര്‍ത്ഥികള്‍

Sree

ജനവാസ മേഖലയിൽ കാട്ടാന; കണ്ണൂര്‍ ഉളിക്കലിലെ സ്കൂളുകള്‍ക്ക് അവധി

sandeep

Leave a Comment