ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മനസ്സ് നിറയ്ക്കുന്ന ഏറെ പ്രചോദനം നൽകുന്ന നിരവധി പേരെ നമുക്ക് ജീവിതത്തിൽ കാണാൻ സാധിയ്ക്കും. പ്രതിസന്ധികളിൽ തകരാതെ മുന്നോട്ട് പോകാൻ ഇവർ നമുക്ക് നൽകുന്ന ഊർജം വളരെ വലുതാണ്. അങ്ങനെ ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വീൽചെയറിൽ ഭക്ഷണം ഡെലിവറി ചെയ്യുന്ന ഒരു സൊമാറ്റോ ജീവനക്കാരന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരിക്കുന്നത്.
ഭിന്നശേഷിക്കാരനായ ഇദ്ദേഹം റോഡിലൂടെ സഞ്ചരിച്ച് തന്റെ വീൽ ചെയറിൽ ഭക്ഷണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ വിഡിയോയിൽ കാണാം. മോട്ടോർ ഘടിപ്പിച്ച വീൽ ചെയറാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഗ്രൂമിംഗ് ബുൾസ് എന്ന പേജാണ് ഇപ്പോൾ വൈറലായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ‘പ്രചോദനത്തിന്റെ മികച്ച ഉദാഹരണം,’ എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
അദ്ദേഹത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടുതന്നെ ആരെയും ആശ്രയിക്കാതെ ജോലി ചെയ്യുക എന്ന ലക്ഷ്യം ഏറെ അഭിനന്ദിക്കേണ്ട ഒന്നു തന്നെയാണ്. എല്ലാവർക്കും ഒരുപോലെ പ്രചോദനം പകരുന്ന കാഴ്ച്ചയാണ് ഇത്. ചെറിയ പ്രതിസന്ധികൾ തളരുന്നവർക്ക് പ്രചോദനമാണ് ഈ ദൃശ്യങ്ങൾ. പ്രത്യേക പരിഗണനകൾ ആവശ്യപ്പെടാതെ തൊഴിൽ മികവുകൊണ്ടു തന്നെ താരമാകുകയാണ് ഇദ്ദേഹം. നിരവധി പേരാണ് വീഡിയോ ഇതിനോടകം പങ്കിട്ടത്. ഇത്തരം നിരവധി സംഭവങ്ങൾ ഇതിനും മുമ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
Story Highlights: specially abled zomato agent