nagpur-student
Entertainment Trending Now

യു.എസ് കമ്പനിയുടെ കോഡിംഗ് മത്സരത്തില്‍ മുന്നിലെത്തി, 33 ലക്ഷം ശമ്പളത്തില്‍ ജോലിക്ക് കയറാന്‍ ഓഫര്‍, വിജയിയെ കണ്ട് ഞെട്ടി കമ്പനി

നാഗ്പൂര്‍: അമേരിക്കയിലെ ഒരു പരസ്യ കമ്പനിയുടെ കോഡിംഗ് മത്സരത്തില്‍ ഒന്നാമതെത്തിയ ഇന്ത്യക്കാരന് കമ്പനി ഓഫര്‍ ചെയ്തത് വര്‍ഷം 33 ലക്ഷം രൂപ ശമ്പളത്തില്‍ ജോലി. ഓഫര്‍ ലെറ്റര്‍ അയക്കാന്‍ മത്സരാര്‍ത്ഥിയുടെ വിവരങ്ങള്‍ തേടിയപ്പോഴാണ് കമ്പനി ശരിക്കും ഞെട്ടിയത്. 15 കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി. ഒടുവില്‍ ഓഫര്‍ കമ്പനി റദ്ദാക്കി.
ഏതൊരാളും സ്വപ്‌നം കാണുന്ന ജോലിയും ശമ്പളവുമാണ് ന്യൂജഴ്‌സി ആസ്ഥാനമായ പരസ്യ ഏജസി മുന്നോട്ടുവച്ചത്. ലോകമെമ്പാടുനിന്നും 1,000 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. രണ്ട് ദിവസത്തിനുള്ളില്‍ 2066 ലൈന്‍ കോഡ് തയ്യാറാക്കിയാണ് നാഗ്പൂര്‍ സ്വദേശിയായ ദേവാന്ത് ദിയോകാന്ത് വിജയിയായത്. അമ്മയുടെ ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റഗ്രാമില്‍ പരതുന്നതിനിടെയാണ് കമ്പനിയുടെ പരസ്യം വോദാന്തയുടെ ശ്രദ്ധയില്‍ പെടുന്നത്.
മത്സരത്തില്‍ വിജയിയായ വേദാന്തിന് കമ്പനിയുടെ എച്ച്ആര്‍ഡി ടീമില്‍ ചേര്‍ന്ന് ജോലി ചെയ്യുന്നതിനും മറ്റ് കോഡര്‍ സ്റ്റാഫുകളെ മാനേജ് ചെയ്യുന്നതിനുമുള്ള ഓഫര്‍ ലെറ്റര്‍ കമ്പനി അയച്ചു. എന്നാല്‍ പതിനഞ്ചുകാരനാണ് വിജയിയെന്ന മനസ്സിലാക്കിയതോടെ കമ്പനി ലെറ്റര്‍ പിന്‍വലിക്കുകയായിരുന്നു.
എന്നാല്‍ ഓഫര്‍ പിന്‍വലിച്ചതില്‍ നിരാശപ്പെടേണ്ടെന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ശേഷം കമ്പനിയെ സമീപിച്ചാല്‍ ജോലി നല്‍കാമെന്നുമാണ് മുന്നോട്ടുവച്ചിരിക്കുന്ന വാഗ്ദാനം. നിങ്ങളുടെ അനുഭവപരിചയവും പ്രൊഫഷണലിസവും സമീപനവും കമ്പനിയെ ആകര്‍ഷിച്ചിരിക്കുന്നു. നിങ്ങളുടെ അവതരണശൈലി കമ്പനിയെ ആകര്‍ഷിച്ചു. ഞങ്ങളുടെ നിര്‍ദേശത്തോടുള്ള നിങ്ങളുടെ ദീര്‍ഘദൃഷ്ടിയെ ഞങ്ങള്‍ മാനിക്കുന്നതായും കമ്പനി കത്തില്‍ പറയുന്നു.
animeeditor.com എന്ന പേരില്‍ സ്വന്തമായി ഒരു വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്ത വേദാന്ത, അതില്‍ യു ട്യുബ്, ബ്ലോഗ്, വേ്‌ളാഗ്, ചാറ്റ്‌ബോട്ട് എന്നിവ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ഓപ്ഷനും വീഡിയോ കാണുന്നതിനുള്ള പ്ലാറ്റ്‌ഫോമും നല്‍കിയിരുന്നു.
പ്രൊഫൈല്‍ എഡിറ്റ് ചെയ്യാനും ഫോേളാവേഴ്‌സിനെ സൃഷ്ടിക്കാനും ലൈക്കുകള്‍ കിട്ടാനും ഈ സൈറ്റില്‍ കഴിയും. എച്ച്ടിഎംഎല്‍, ജാവാസ്‌ക്രിപ്റ്റ് ലാംഗ്വേജ്, വര്‍ച്വല്‍ സ്റ്റുഡിയോ കോഡ് (2022) എന്നിവ ഉപയോഗിച്ചാണ് സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നതെന്നും വേദാന്ത പറയുന്നു.
വദോഡയിലെ നാരായണ ഇ ടെക്‌നോ കമ്പനിയില്‍ വിദ്യാര്‍ത്ഥിയായ വേദാന്തയ്ക്ക് സയന്‍സ് എക്‌സിബിഷനില്‍ ഗോള്‍ഡ് മെഡല്‍ ലഭിച്ചിട്ടുണ്ട്. റഡാര്‍ സിസ്റ്റം മോഡല്‍ ഡിസൈന്‍ ചെയ്താണ് അവാര്‍ഡ് നേടിയത്.
നാഗ്പൂര്‍ എന്‍ജിനീയറിംഗ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരാണ് വേദാന്തയുടെ പിതാവ് രാജേഷും മാതാവ് അശ്വിനിയും.

Read also:- ചരിഞ്ഞ കഴുത്തുമായി പെൺകുട്ടി ജീവിച്ചത് 13 വർഷം; പുതുജീവിതം നൽകി ഇന്ത്യൻ ഡോക്ടർ

Related posts

‘ഇന്ത്യയുടെ നീരജ്’ ലോക അത്ലറ്റ് നോമിനേഷന്‍ പട്ടികയില്‍ ഇടംനേടി നീരജ് ചോപ്ര

Akhil

മുട്ടിൽ മരംമുറി; പ്രതി റോജി അഗസ്റ്റിൻ ഉൾപ്പടെ 35 പേർക്ക് പിഴയടക്കാൻ നോട്ടീസ് നൽകി, പിഴത്തുക ഏഴ് കോടിയോളം രൂപ

Akhil

‘പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ല’; കെ കെ ശൈലജ

Akhil

Leave a Comment