latest news National News Trending Now

രാജസ്ഥാനിലേക്ക് വരുന്നതിനിടെ കാണാതായ തക്കാളിലോറി ഗുജറാത്തില്‍; 20 ലക്ഷം രൂപയുടെ തക്കാളി മറിച്ചുവിറ്റു

രാജസ്ഥാനിലെ ജയ്പൂരിലേക്ക് 20 ലക്ഷം രൂപയുടെ തക്കാളിയുമയി പോകുന്നതിനിടെ കാണാതായ തക്കാളിലോറി ഗുജറാത്തില്‍ നിന്ന് കണ്ടെത്തി. കോലാറില്‍ നിന്നാണ് രാജാസ്ഥാനിലേക്ക് തക്കാളി കൊണ്ടുപോയത്. ലോറി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ജയ്പൂരിലേക്ക് പോകുന്നതിന് പകരം അഹമ്മദാബാദിലെത്തി ഡ്രൈവര്‍ തക്കാളി മറിച്ചുവിറ്റു.

ശനിയാഴ്ച ജയ്പൂരിലെത്തേണ്ടിയിരുന്ന ലോറി എത്താതിനെ തുടര്‍ന്നാണ് സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോലാറിലെ മെഹ്ത ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്.വി.ടി. ട്രേഡേഴ്സ്, എ.ജി. ട്രേഡേഴ്സ് എന്നിവരുടെ 15 കിലോഗ്രാം വീതമുള്ള 735 പെട്ടി തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്.

ജിപിഎസ് ട്രാക്കര്‍ പ്രകാരം ലോറി 1600 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍, പിന്നീട് ലോറി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യാത്രക്കിടെ ഡ്രൈവര്‍ ജിപിഎസ് ട്രാക്കര്‍ എടുത്തുമാറ്റിയശേഷം ലോറി അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Related posts

ഹമാസിന്റേത് ഭീകര പ്രവർത്തനം, തരൂർ പറഞ്ഞത് ലോകമറിയുന്ന സത്യം; സുരേഷ് ഗോപി

Akhil

തൃശൂർ നഗരത്തിലെ ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി.

Sree

ആശുപത്രികളില്‍ ഇനി സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനവും; ഘട്ടംഘട്ടമായി എല്ലാ മെഡിക്കല്‍ കോളജുകളിലും വ്യാപിപ്പിക്കും

Akhil

Leave a Comment