Health kerala Kerala News latest news Local News thrissur trending news Trending Now

വൃത്തിഹീനം: കുന്നത്തങ്ങാടി ഊട്ടുപുര ഹോട്ടൽ പൂട്ടിച്ച് ആരോഗ്യ വകുപ്പ്.

അരിമ്പൂർ: വളരെ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ചിരുന്ന കുന്നത്തങ്ങാടി സെന്ററിലുള്ള ഊട്ടുപുര എന്ന ഹോട്ടൽ പൂട്ടിച്ചു. ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി.

ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം വളരെ മോശം രീതിയിൽ കണ്ടെത്തിയതിനെ തുടർന്ന് പലതവണ ഹോട്ടൽ നടത്തിപ്പുകാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പരിഹാരം കാണാതെ ഹോട്ടൽ വീണ്ടും പ്രവർത്തിച്ചതോടെയാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.

ഹെൽത്ത് ഇൻസ്പെക്ടർ സരീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ, പഞ്ചായത്ത് സ്റ്റാഫ് രാജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കടയുടമയിൽ നിന്ന് അയ്യായിരം രൂപ പിഴ ഈടാക്കി.

READ MORE: https://www.e24newskerala.com/

Related posts

‘ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ വെറുതെ വിടില്ലെ’; കർശന നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി.

Sree

മഴ മുന്നറിയിപ്പ് : തൃശൂരിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു

sandeep

ടോൾ കടക്കാൻ 315 രൂപ, 50 ട്രിപ്പിന് 10540 രൂപ; ബസ് പണിമുടക്ക് 22–ാം ദിവസത്തിലേക്ക്.

Sree

Leave a Comment