India kerala Kerala News latest news Local News trending news Trending Now

മയക്കു മരുന്നുകൾ സൂക്ഷിച്ച 25 കാരന് 16 വർഷം കഠിന തടവ്.

കൊടുങ്ങല്ലൂർ: മയക്കു മരുന്നു സൂക്ഷിച്ച 25 കാരന് 16 വർഷം കഠിന തടവ് ഒന്നര ലക്ഷം പിഴയും ശിക്ഷ. കൊടുങ്ങല്ലൂർ പൊയ്യ വടക്കേ പൂപ്പത്തി ഏരിമേൽ അക്ഷയിനെ (25) ആണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്.

2021 ഡിസംബർ 17ന് രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച രീതിയിൽ കഞ്ചാവും ഗുളിക രൂപത്തിലുള്ള 10.16 ഗ്രാം എം.ഡി.എം.എ, സ്റ്റാമ്പ് രൂപത്തിൽ രണ്ട് ഗ്രാം എൽ.എസ്.ഡി ക്രിസ്റ്റൽ രൂപത്തിലുള്ള 6.17 ഗ്രാം മെറ്റാഫെറ്റമിൽ എന്നീ നിരോധിത ലഹരി മരുന്നുകളാണ് കണ്ടെത്തിയത്.

ജാമ്യമില്ലാതെ വിചാരണ തടവുകാരായിട്ടാണ് കേസ് നടന്നത്. ഹൈക്കോടതിയിലടക്കം പല തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും പ്രോസിക്യൂഷൻ എതിർപ്പിനെ തുടർന്ന് ജാമ്യം നേടാൻ പ്രതിക്കായില്ല.

തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം സ്പീഡ് ട്രെയൽ നടത്തുകയായിരുന്നു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും ശിക്ഷയിൽ ഇളവു വേണമെന്നും പ്രതിഭാഗം അപേക്ഷിച്ചെങ്കിലും സമൂഹത്തിനെതിരെ നടന്ന ഒരു ക്രമായി കണ്ട് കനത്ത ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടർ മാരായ കെ.ബി. സുനിൽ കുമാർ, ലിജി മധു എന്നിവർ കോടതിയിൽ ഹാജരായി.

READ MORE: https://www.e24newskerala.com/

Related posts

ആദ്യം പൂജ,പിന്നെ മോക്ഷണം; തറയിൽ മുടി വിതറി…! പത്തനാപുരം ബാങ്കിലെ വിചിത്ര കവർച്ചക്കാരെ തിരഞ്ഞ് പൊലീസ്

Sree

യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി; അപേക്ഷിക്കാന്‍ ജൂണ്‍ 30 വരെ മാത്രം സമയം

Akhil

വിവിധയിടങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

Gayathry Gireesan

Leave a Comment