തൃശൂർ: നാർക്കോട്ടിക് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റിൽ. പഴുവിൽ സ്വദേശി പണിക്കവീട്ടിൽ അക്ബറാണ് അറസ്റ്റിലായത്.
ഒല്ലൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുത്തൂർ ചെറുകുന്നത്ത് കട നടത്തുന്ന ആളെയാണ് പ്രതി കബളിപ്പിച്ച് പണം തട്ടിയത്.
കടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചെന്നും താൻ നാർക്കോട്ടിക് ഉദ്യോഗസ്ഥനാണെന്നും പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചു.
തുടർന്ന് കേസിൽ പെടാതിരിക്കണമെങ്കിൽ 3,000 രൂപ തരണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് കടക്കാരൻ പണം നൽകുകയായിരുന്നു.
താൻ തട്ടിപ്പിന് ഇരയായതായി മനസ്സിലാക്കിയ ഇയാൾ ഒല്ലൂർ പോലീസിൽ പരാതി നൽകി. തുടർന്ന് സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പ്രതി അക്ബർ വൃക്ക തട്ടിപ്പു കേസിൽ ജയിലിൽ കിടന്നിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു
READ MORE: https://www.e24newskerala.com/