Congress latest latest news politics

കോൺഗ്രസ് വാർ റൂം എത്രയും പെട്ടെന്ന് ഒഴിയാൻ നോട്ടീസ്, കേന്ദ്രനീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ  എത്തിനിൽക്കെ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും പടിവാതിലിൽ എത്തിനിൽക്കെ ഡൽഹിയിലെ വാർ റൂം കോൺഗ്രസ് ഒഴിയുന്നു. വാർ റൂമായി പ്രവർത്തിച്ചിരുന്ന കെട്ടിടം എത്രയും പെട്ടെന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് രാജ്യസഭയുടെ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ഡൽഹിയിലെ ജിആർജെ റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം ഒഴിയാൻ പാർട്ടി തയ്യാറെടുക്കുന്നത്.

കോൺഗ്രസിൻ്റെ മുൻ ബംഗാൾ അദ്ധ്യക്ഷനും മുൻ രാജ്യസഭാ എംപിയുമായ പ്രദീപ് ഭട്ടാചാര്യയുടെ പേരിലായിരുന്നു ഈ ബംഗ്ളാവ് അനുവദിച്ചിരുന്നത്. ഭട്ടാചാര്യയുടെ കാലാവധി 2023 ഓഗസ്റ്റ് 18-ന് അവസാനിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കെട്ടിടം ഒഴിയണമെന്ന് കാട്ടി ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നൽകിയത്. കോൺഗ്രസിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി ഉൾപ്പെടയുള്ള സുപ്രധാന ചർച്ചകൾ ഏറെ നാളായി ഇവിടെയാണ് നടന്നിരുന്നത്. 2011 മുതൽ പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗവും ഇവിടെ നിന്നാണ് പ്രവർത്തിക്കുന്നത്

ബംഗ്ളാവ് ഒഴിയുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ഭട്ടാചാര്യ ഹൗസിംഗ് കമ്മിറ്റിക്ക് കത്തെഴുതിയെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ല. അതിനാൽ തന്നെ എത്രയും വേഗം ബംഗ്ളാവ് ഒഴിയാനാണ് പാർട്ടിയുടെ തീരുമാനം. വാർ റൂം അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Related posts

ഗുരുവായൂർ ആര്യഭട്ട കോളേജ് പ്രിൻസിപ്പാലിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം; 4 പേർ അറസ്റ്റിൽ

Akhil

വള്ളിയൂർക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചു ; വിശദീകരണം തേടി ഹൈക്കോടതി

Gayathry Gireesan

പാചക വാതക വില വീണ്ടും ഉയർന്നു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 103 രൂപ

Akhil

Leave a Comment