latest latest news

വിരമിക്കൽ വാർത്തകൾ നിഷേധിച്ച് മേരി കോം

ഇന്ന് പുലർച്ചെയാണ് ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ച തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇപ്പോൾ താരം തന്നെ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. തൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും വിരമിക്കൽ തീരുമാനം മാധ്യമങ്ങൾക്കുമുന്നിലെത്തി നേരിട്ട് പറയുമെന്നാണ് മേരി കോം പറയുന്നത്. ഇന്നലെ ആസ്സാമിലെ ഒരു സ്കൂളിൽ നടന്ന പരുപാടിയിൽ മേരി കോം പങ്കെടുത്തിരുന്നു. ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള പ്രായപരിധി 40 ആണ് തനിക്കിപ്പോൾ 41 ആയി അതുകൊണ്ട് തനിക്ക് അടുത്ത ഒളിമ്പിക്സിൽ പങ്കെടുക്കാനാകില്ല എന്നാണ് പറഞ്ഞതെന്നും ഇതാണ് വിരമിച്ച തരത്തിലുള്ള വാർത്തകളായി പ്രചരിച്ചതെന്നും മേരി കോം പറഞ്ഞു. മേരി കോമിൻ്റെ വിരമിക്കൽ പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.

Related posts

മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ആറു നിലകളിലേക്ക് തീപടർന്നു

Akhil

ആഴക്കടലിൽ നിന്ന് അതിജീവനത്തിന്റെ വാർത്ത പുറത്തുവന്നില്ല; ടൈറ്റൻ ബാക്കിവെയ്ക്കുന്ന ചോദ്യങ്ങൾ

Akhil

മികച്ച ആയുഷ് മാതൃക: കേരളത്തെ അഭിനന്ദിച്ച് ഉത്തരാഖണ്ഡ് സംഘം

Akhil

Leave a Comment