latest latest news

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ മരണസംഖ്യ ഉയരുന്നു

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിലെ മരണസംഖ്യ ഉയർന്ന സാഹചര്യമാണ്. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. സർക്കാർ ആശുപത്രിയിൽ രോഗികൾ കൂട്ടത്തോടെ മരിക്കാൻ ഇടയായ സാഹചര്യത്തിൽ ഇന്ന് റിപ്പോർട്ട് ലഭിക്കും.

മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നത്. 7 പേര്‍ കൂടി മരിച്ചു. ഇതില്‍ നാല് പേര്‍ കുട്ടികളാണ്. ഇതുവരെ 31 പേരാണ് മരിച്ചത്. ഇവരിൽ 16 നവജാത ശിശുക്കളുമുണ്ട്.

ചികിത്സാ പിഴവ് പിന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്. ആശുപത്രിയില്‍ മരുന്നുകളുടെയോ, ഡോക്ടര്‍മാരുടെയോ കുറവുകളില്ല. ആവശ്യ ചികിത്സ നല്‍കിയിട്ടും, അതിനോട് രോഗികള്‍ പ്രതികരിക്കുന്നില്ലെന്ന് വാക്കോഡെ പറഞ്ഞു.

മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹസന്‍ മുഷ്‌റിഫ് നന്ദേഡിലേക്ക് തിരിച്ചിരിക്കുകയാണ്. ഇത്തരമൊരു കാര്യം ഒരിക്കലും നടക്കാന്‍ പാടില്ലായിരുന്നു. മരുന്നുകളോ, ഡോക്ടര്‍മാരോ ഇല്ലാത്ത അവസ്ഥയില്ല. ഓരോ മരണത്തെ കുറിച്ചും അന്വേഷിക്കും. ആരെങ്കിലും വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

യൂത്ത് കോൺഗ്രസ് പുനസംഘടനയിലെ അതൃപ്തി; ആലുവയിൽ എ ഗ്രൂപ്പ് യോഗം

Akhil

ഭക്ഷണവും പരിചരണവും നൽകിയായൽ തെരുവ് നായ്ക്കൾ അക്രമിക്കില്ലെന്ന് ബോംബെ ഹൈക്കോടതി

Sree

ഉത്തർപ്രദേശിൽ ഇരട്ടക്കൊലപാതകം: സുഹൃത്തിൻ്റെ മക്കളെ യുവാവ് വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു

Akhil

Leave a Comment