latest latest news National National News

ഇന്ത്യൻ ഹൈക്കമ്മിഷണറെ തടഞ്ഞ് ഖാലിസ്ഥാനികൾ

ലണ്ടൻ: ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ വിക്രം ദൊരൈസ്വാമിയെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞ് ഖാലിസ്ഥാൻ അനുകൂലികൾ. സ്‌കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോയിലെ ആൽബർട്ട് ഡ്രൈവിലായിരുന്നു സംഭവം. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധത്തിൽ ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെയാണിത്.

ഗുരുദ്വാര മാനേജിംഗ് കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് ദൊരൈസ്വാമി എത്തിയത്. ഗുരുദ്വാരയുടെ പരിസരത്ത് കടന്ന ദൊരൈസ്വാമിയുടെ കാർ രണ്ട് ഖാലിസ്ഥാൻ അനുകൂലികൾ തടയുകയും ഡോർ ബലമായി തുറക്കാൻ ശ്രമിക്കുകയും ചെയ്തു.ഇതോടെ ഗുരുദ്വാരയിലേക്ക് കയറാതെ ദൊരൈസ്വാമി മടങ്ങി. സംഭവത്തിന്റെ വീഡിയോ ‘ സിഖ് യൂത്ത് യു.കെ ‘ എന്ന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു.

സംഭവത്തിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ, യു.കെ വിദേശകാര്യ മന്ത്രാലയത്തെയും പൊലീസിനെയും അറിയിച്ചു. അപമാനകരമാണെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. ദൊരൈസ്വാമിയുടെ വാഹനം തടഞ്ഞ മൂന്ന് പേർ സ്കോട്ട്‌ലൻഡിന് പുറത്തുള്ളവരാണെന്നും ചൂണ്ടിക്കാട്ടി.

മൻജീന്ദർ സിംഗ് സിർസ അടക്കമുള്ള ബി.ജെ.പി നേതാക്കളും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും സംഭവത്തെ അപലപിച്ചു. ഏത് മതത്തിലോ സമുദായത്തിലോ നിന്നുള്ള ആർക്കും ഗുരുദ്വാര സന്ദർശിക്കാമെന്ന് സിർസ പ്രതികരിച്ചു.

Related posts

ബെംഗളൂരുവിൽ 5 ഭീകരർ പിടിയിൽ; സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു

Akhil

‘അന്ന് കാണിച്ച ആത്മധൈര്യം മാതൃകാപരം’; നിപയെ അതിജീവിച്ച അജന്യയെ സന്ദര്‍ശിച്ച് കെകെ ശൈലജ

Akhil

മലപ്പുറത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് ദാരുണാന്ത്യം

Akhil

Leave a Comment