India Kerala News latest news must read World News

AI അറിയാമെങ്കില്‍ ഇന്ത്യക്കാർക്ക് 54% വരെ ശമ്പള വര്‍ധനവ്: എഡബ്ല്യുഎസ് റിപ്പോർട്ട്

AI അറിയാമെങ്കില്‍ ഇന്ത്യക്കാർക്ക് 54% വരെ ശമ്പള വര്‍ധനവ്: എഡബ്ല്യുഎസ് റിപ്പോർട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നൈപുണ്യവും അറിവും ഉള്ള ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് 54 ശതമാനത്തിലധികം ശമ്പള വര്‍ധനവ് ഉണ്ടായേക്കാമെന്ന് ആമസോണ്‍ വെബ് സർവീസിന്റെ റിപ്പോര്‍ട്ട്.

ഐടി, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് മേഖലയിലുള്ളവര്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ധനവ് അനുഭവപ്പെടുമെന്നാണ് എഡബ്ല്യുഎസ് റിപ്പോര്‍ട്ട്.

സര്‍വേയില്‍ പങ്കെടുത്ത 98 ശതമാനം തൊഴിലുടമകളും തൊഴിലാളികളും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജോലിയില്‍ ജനറേറ്റീവ് എഐ ടൂളുകള്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

73 ശതമാനം തൊഴിലുടമകളും വര്‍ദ്ധിച്ചുവരുന്ന നൂതനത്വവും സര്‍ഗ്ഗാത്മകതയും മികച്ച നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നു.

വിപ്രോ, എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ്, ഐറിസ് സോഫ്റ്റ്‌വെയർ തുടങ്ങിയ സ്ഥാപനങ്ങളെ, ജനറേറ്റീവ് AI നല്‍കുന്ന ഭാവിക്കായി തയ്യാറെടുക്കാന്‍ കമ്പനി ജീവനക്കാരെ അവരുടെ നൈപുണ്യ വികസനത്തിനായി എഡബ്‌ള്യുഎസ് സഹായം നല്‍കുന്നതായി AWS ഇന്ത്യ ട്രെയിനിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ മേധാവി അമിത് മേത്ത പറഞ്ഞു.

ഇന്ത്യയിലെ 95 % തൊഴിലാളികളും തങ്ങളുടെ കരിയര്‍ ത്വരിതപ്പെടുത്തുന്നതിന് AI കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ അതീവ താല്‍പ്പര്യമുണ്ടെന്ന് എഡബ്‌ള്യുഎസ് സൂചിപ്പിച്ചു.

95 % Gen Z, 96 ശതമാനം Millennials, 93% Gen X തൊഴിലാളികള്‍ എന്നിവര്‍ AI കഴിവുകള്‍ നേടാന്‍ ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ:സംസ്ഥാനത്ത് 2,72,80,160 വോട്ടർമാർ; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം, വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

AI അറിയാമെങ്കില്‍ ഇന്ത്യക്കാർക്ക് 54% വരെ ശമ്പള വര്‍ധനവ്: എഡബ്ല്യുഎസ് റിപ്പോർട്ട്

Related posts

കോൺഗ്രസ് വാർ റൂം എത്രയും പെട്ടെന്ന് ഒഴിയാൻ നോട്ടീസ്, കേന്ദ്രനീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ  എത്തിനിൽക്കെ

Gayathry Gireesan

കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മടക്കി നൽകും; കേരള ബാങ്കിൽ നിന്ന് 50 കോടി കരുവന്നൂരിലേക്ക് അഡ്വാൻസ് ചെയ്യും

Akhil

ജനവാസ മേഖലയിൽ കാട്ടാന; കണ്ണൂര്‍ ഉളിക്കലിലെ സ്കൂളുകള്‍ക്ക് അവധി

Akhil

Leave a Comment