cinema India latest news must read

‘ബ്രഹ്മയുഗത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിൽ ചാത്തൻ കയറിയതാണ്, ആ ചാത്തനെ പുറത്താക്കണോ വേണ്ടയോ എന്ന് ജനങ്ങൾ തീരുമാനിക്കും’; എം മുകേഷ്

ബ്രഹ്മയുഗത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിൽ ചാത്തൻ കയറിയതാണ്, ആ ചാത്തനെ പുറത്താക്കണോ വേണ്ടയോ എന്ന് ജനങ്ങൾ തീരുമാനിക്കും.

എനിക്ക് പറ്റുമെന്ന് തോന്നുന്ന റോളുകളേ ഞാൻ എടുക്കാറുള്ളൂ, ഷിബു ബേബി ജോണിന് മുകേഷിൻ്റെ മറുപടി.

ഷിബു ബേബി ജോൺ നല്ല നടനാണ് എന്ന് പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്.

രാമഭദ്രനായിട്ട് നന്നായിട്ട് അഭിനയിച്ചുവെന്നാണ്. ഈ ലോകസഭാ എന്നു പറയുന്നത് ബ്രഹ്മയുഗത്തിലെ മമ്മൂട്ടിയുടെ റോൾ എടുക്കാൻ ശ്രമിക്കരുത് എന്നാണ് ഷിബു പറഞ്ഞത്. നല്ല നടനാണ് എന്ന് അദ്ദേഹം പറഞ്ഞതിൽ സന്തോഷം.

ഇപ്പോഴത്തെ സിനിമകളിൽ സംവിധായകനോട് ഞാൻ ചോദിക്കും ഈ റോൾ എന്തിനാണ് നിങ്ങൾ എന്നെവച്ച് ചെയ്യുന്നത്.

നിങ്ങൾ ചെയ്താലേ ശരിയാവൂ എന്ന് അവർ മറുപടി പറയും ആ റോളുകളാണ് ഞാൻ എടുക്കുന്നത്.

ബ്രഹ്മയുഗത്തിൽ ഹീറോ മമ്മൂട്ടിയാണ്. ഷിബു ഉദ്ദേശിക്കുന്ന ആ ഹീറോ റോൾ എന്നത് പ്രേമചന്ദ്രനാണ്.

ബ്രഹ്മയുഗത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ശരീരത്തിൽ ചാത്തൻ കയറിയിരിക്കുകയാണ്.

ആ ചാത്തനെ പുറത്താക്കണോ വേണ്ടയോ എന്നാണ് ജനങ്ങൾ തീരുമാനിക്കേണ്ടതെന്നും എം മുകേഷ് ട്വന്റിഫോറിനോട് പറഞ്ഞു.

എന്ത് കൊണ്ട് നിയമസഭയിലേക്ക് വന്നു അതെ കാരണമാണ് ലോക്സഭയിലേക്ക് മത്സരിക്കുമ്പോൾ തോന്നുന്നത്.

കാരണം കൊല്ലത്തെ അത്രയും സ്നേഹിക്കുന്നയാളാണ് ഞാൻ. സിനിമ നടനാണ് എന്ത് ചെയ്യും എന്നൊക്കെ ഇപ്പോൾ പറയുന്നില്ല.

1748 കോടിയുടെ വികസനമാണ് കൊല്ലത്തിന് വേണ്ടി ചെയ്‌തത്‌. അഭിനയവും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകും.

എന്റെ അച്ഛൻ ഒരു നാടക നടനും പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു. അതുതന്നെയാണ് എന്റെ വഴികാട്ടിയുമെന്നും മുകേഷ് വ്യക്തമാക്കി.

ALSO READ:സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചംഗ കുടുംബം വെന്തുമരിച്ചു

Related posts

അമേരിക്കയിൽ ലുവിസ്റ്റണിലെ വെടിവെപ്പിൽ മരണം 22ആയി; 60 ഓളം പേർക്ക് പരിക്ക്

Akhil

കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

Gayathry Gireesan

പാഴ്സല്‍ ഭക്ഷണത്തിന് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കി; പരിശോധന ഇന്ന് മുതല്‍.

Sree

Leave a Comment