Kerala News latest news must read

കിണർ ഇടിച്ച് രക്ഷപ്പെടാൻ ശ്രമം; കോതമം​ഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിക്കാൻ ശ്രമം

കോതമംഗലം കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിക്കാൻ ശ്രമം. കിണറിന്റെ ഒരു ഭാ​ഗം ഇടിച്ച് സ്വയം രക്ഷപ്പെടാൻ ആന ശ്രമിക്കുന്നുണ്ട്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. പുലർച്ചെ രണ്ടു മണിയോടെയാണ് ആന കിണറ്റിൽ വീണത്.

ആനയുടെ ശരീരത്തിലാകെ പരുക്കുകളുണ്ട്. കൊമ്പുകൊണ്ടും തുമ്പിക്കൈ കൊണ്ടും കിണറിന്റെ ഒരു ഭാ​ഗം ആന ഇടിച്ചിട്ടു.

കിണറ്റിൽ വീണ ആനയ്ക്ക് അക്രമ സ്വഭാവം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ‍‌സംഭവം നടന്ന മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണെന്നും ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രം​ഗത്തെത്തി.

ആനയെ ഇവിടെ നിന്ന് മാറ്റുകയാണെങ്കിൽ പ്രദേശത്ത് തുറന്നുവിടരുതെന്നും വേറെ എവിടേക്കെങ്കിലും മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

12ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണറ്റിലാണ് ആന വീണത്. അതിനാൽ ഇത് വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ALSO READ:സംസ്ഥാനത്ത് വിഷുച്ചന്തകൾ ഇന്ന് ആരംഭിക്കും

Related posts

യേശുദാസ് @ 84; ശതാഭിഷേക നിറവിൽ ​ഗാന​ഗന്ധർവൻ

Akhil

‘മദ്യം, കാപ്പി, ചായ, ശീതള പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക’; ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

Akhil

നാളെ പെട്രോള്‍ പമ്പുകള്‍ രാത്രി 8 മണിവരെ മാത്രം; പ്രതിഷേധം ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ തുടര്‍ന്ന്

Akhil

Leave a Comment