പ്രകൃതി ദുരന്തങ്ങള്‍
kerala Kerala News latest news

പ്രകൃതി ദുരന്തങ്ങള്‍ക്ക് കൈത്താങ്ങ്; കേരളത്തിന് 150 മില്യണ്‍ ഡോളറിന്റെ ധനസഹായം

കേരളത്തിന് അധിക ധനസഹായത്തിനായി ലോകബാങ്ക് അംഗീകാരം. 150 മില്യണ്‍ ഡോളര്‍ കേരളത്തിനായി വായ്പ അനുവദിച്ചു. ആറ് വര്‍ഷം ഗ്രേസ് പിരീഡ് ഉള്‍പ്പെടെ പതിനാല് വര്‍ഷത്തെ കാലാവധിയാണ് വായ്പാ തുക തിരിച്ചടയ്ക്കാനുള്ളത്. പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്‌ക്കെതിരായ തയ്യാറെടുപ്പുകള്‍ക്കാണ് തുക വിനിയോഗിക്കേണ്ടത്.

കാലവര്‍ഷം അടുത്തിരിക്കുന്ന സമയത്ത് അധിക തുക സംസ്ഥാനത്തിന് അനുവദിച്ച് കിട്ടുന്നത് കേരളത്തിന് ആശ്വാസമാകും. ദുരന്തങ്ങള്‍ക്ക് ശേഷം ഭാവിയിലെ പദ്ധതികള്‍ക്കും നയങ്ങള്‍ക്കും രൂപം നല്‍കാനും ഈ തുക വിനിയോഗിക്കാവുന്നതാണ്. കാലാവസ്ഥാ ബജറ്റ് തയ്യാറാക്കുന്നതിനും ഉപയോഗിക്കാവുന്ന തുകയാണ് ഈ 1228 കോടിയുടെ വായ്പ. രണ്ട് പ്രളയങ്ങളില്‍ കെടുതി നേരിട്ട ഏകദേശം 50 ലക്ഷത്തോളം ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് കേരള ബാങ്കിന്റെ സഹായം.

യുഎസ് സന്ദര്‍ശനത്തിനിടെ ലോകബാങ്ക് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്ക് മാനേജിങ് ഡയറക്ടറുമായും പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് വായ്പ ലഭ്യമാകുന്ന സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം.

Related posts

മക്കളെ കാണുന്നതിനെ ചൊല്ലി തർക്കം; ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു

Akhil

ഡബിൾ ഡോർ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്, വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്.

Sree

കരിപ്പൂരിൽ സ്വർണക്കടത്തിന് സഹായം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ പൂട്ടി പോലീസ്

Gayathry Gireesan

Leave a Comment