
അമിത സുരക്ഷയെന്ന വിമർശനതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കേന്ദ്രീകൃത സംവിധാനം മുന്നിൽ കണ്ടു സംസ്ഥാനത്ത് പുതിയ തസ്തിക. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതിയതായി സൃഷ്ടിച്ചത്. മറ്റു ജില്ലകളിൽ മുഖ്യമന്ത്രിയെത്തുമ്പോൾ പല വിധത്തിലുള്ള സുരക്ഷ എന്നത് ഒഴിവാക്കുകയാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യം വെക്കുന്നത്. ( new post designed for kerala cm security )
സംസ്ഥാനത്തു ആദ്യമായിട്ടാണ് വിഐപി സുരക്ഷയ്ക്ക് പ്രത്യേക തസ്തിക.
നിലവിൽ ഇന്റലിജൻസിന്റെ കീഴിലാണ് വിഐപി സെക്യുരിറ്റി. ഇന്റലിജൻസ് എഡിഡിപിയും കീഴിൽ സെക്യൂരിറ്റി എസ്.പിയുമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന പേരിലാണ് പുതിയ തസ്തിക സൃഷ്ടിച്ചത്.
ആംഡ് പൊലീസ് ബറ്റാലിയൻ കമാന്റന്റ് ജി.ജയദേവിന് പുതിയ തസ്തികയുടെ ചുമതല നൽകി ഉത്തരവിറക്കുകയും ചെയ്തു. ഒരേ പദവിയിലെ രണ്ടു തസ്തികകളിൽ ആരെന്തൊക്കെ ചെയ്യണം എന്നുള്ള കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
നേരത്തെ മുഖ്യമന്ത്രിയുടെയും സെക്രട്ടറിയേറ്റിന്റെയും സുരക്ഷ പഠിച്ച സമിതി
മുഖ്യമന്ത്രിയുടെ സുരക്ഷ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനു എസ്പി റാങ്കിൽ സ്ഥിരം തസ്തിക വേണമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ തീരുമാനം.
വിമർശനങ്ങൾ ഉയരുമ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കൂടുതൽ സംവിധാനമെന്നും വ്യാഖ്യാനം ഉയരുന്നു. തിരുവനന്തപുരമൊഴികെ
മറ്റു ജില്ലകളിൽ പോകുമ്പോൾ പലവിധത്തിലുള്ള സുരക്ഷയാണ് മുഖ്യമന്ത്രിക്ക് നൽകുന്നത്. ഇതൊഴിവാക്കാൻ കേന്ദ്രീകൃത സംവിധാനം എന്ന നിലയിലാണ് പുതിയ തസ്തിക എന്നാണ് റിപ്പോർട്ട്.
READ MORE: https://www.e24newskerala.com/