BJP kerala Kerala News latest latest news Suresh Gopi

സുരേഷ് ഗോപി ദില്ലിയിൽ

ദില്ലിയിൽ എത്തിയ സുരേഷ് ഗോപി ഇന്ന് പ്രധാനമന്ത്രി അടക്കം ജെപി നദ്ദ, നിർമല സീതാരാമൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ രാത്രിയോടുകൂടിയാണ് കുടുംബസമേതം സുരേഷ് ഗോപി ദില്ലിയിലെത്തിയത്. അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ ചടങ്ങിലേക്ക് പ്രധാന മന്ത്രിയെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ദില്ലിയിലേക്ക് എത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നിരുന്നാൽ കൂടി പലതരത്തിലുള്ള അഭ്യൂഹങ്ങൾ ഈ കൂടികാഴ്ചയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. കേന്ദ്രസ്ഥാനത്തേക്കടക്കം സുരേഷ് ഗോപി എത്തിയേക്കും എന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ട്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ഉച്ചക്കുശേഷം അദ്ദേഹം കൂടിക്കാഴ്ച നടത്തും. പാർട്ടി അധ്യക്ഷൻ കെ പി നദ്ദ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവരുമായും കൂടിക്കാഴ്ചക്ക് സാധ്യതയുണ്ട്.

Related posts

മാർച്ച് മാസം; കഠിന വരൾച്ചയുടെ മാസം

Akhil

മോൻസൻ മാവുങ്കൽ 25 ലക്ഷം രൂപ തട്ടിയ കേസിൽ പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും

Sree

തുർക്കിയിലെ ദുരന്തം സമാനതകളില്ലാത്തത്, സംസ്ഥാനം സഹായം നൽകും; മുഖ്യമന്ത്രി.

Sree

Leave a Comment