adivasi-youth-fake-case-forest-officer-arrest
kerala Kerala News National National News

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; വനം വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ വി സി ലെനിനെയാണ് പീരുമേട് ഡിവൈഎസ്പിയുടെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇടുക്കി കണ്ണംപടി ആദിവാസി ഊരുകളിലെ സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച കേസിലാണ് അറസ്റ്റ്.

ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്‌തംബർ 20നാണ് സരുൺ സജിയെ കിഴുക്കാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ ആർ ഷിജിരാജ്, വി സി ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ ടി ജയകുമാർ, കെ എൻ മോഹനൻ എന്നിവരെ സസ്‌പെൻഡ് ചെയ്തത്. വൈൽഡ് ലൈഫ് വാർഡൻ രാഹുലും കേസിലെ പ്രതിയാണ്.

തനിക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സരുൺ സജി എസ് സി എസ് ടി കമ്മിഷന് പരാതി നൽകിയതാണ് വഴിത്തിരിവായത്. കുമളിയിൽ നടന്ന സിറ്റിംഗിൽ കേസ് പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മിഷൻ അദ്ധ്യക്ഷൻ വി എസ് മാവോജി പൊലീസിന് നിർദ്ദേശം നൽകിയത്. പിന്നാലെ പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി 13 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്.

Related posts

Nayantara | 6 വർഷത്തെ കഷ്ടപ്പാടിന്റെ ഫലം; പുതിയ സന്തോഷം പങ്കുവെച്ച് നയൻതാര

Akhil

കാറുകള്‍ക്ക് 80,000 രൂപ വരെ ഓഫര്‍; കേരളത്തിന് ടാറ്റയുടെ ഓഫര്‍ ഓണം

Akhil

തലശ്ശേരിയിൽ വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്; ട്രയിനിന്റെ ഗ്ലാസ് തകർന്നു

Akhil

Leave a Comment