kerala Kerala News latest latest news palakkad

നെല്ലിൻ്റെ പണം എന്ന് കിട്ടുമെന്നറിയാതെ പാലക്കാട്ടെ കർഷകർ

സപ്ലൈകോ സംഭരിച്ച നെല്ലിൻ്റെ വില എത്തിയിട്ടും ബാങ്ക് പണം നല്കുന്നില്ലെന്ന പരാതിയുമായി പാലക്കാട്ടെ കർഷകർ. ഇതേ ബാങ്കിൽ കർഷകന് മറ്റൊരു ലോൺ ഉള്ളതിനാലാണ് പണം നൽകാത്തതെന്ന് ബാങ്ക് അധികൃതർ. പാലക്കാട് പുതുശ്ശേരിയിലെ എസ് ബി ഐ ബാങ്കിൽ അക്കൗണ്ടുള്ള കർഷകനാണ് പണം കിട്ടാത്തത്.

സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ വില വായ്പാ രൂപത്തിലാണ് ബാങ്കിൽ നിന്ന് കർഷകന് ലഭിക്കുക. പിന്നീട് സപ്ലൈകോ ബാങ്കിന് പണം കൈമാറുന്ന രീതിയാണുള്ളത്. നെല്ലെടുത്തശേഷം പാഡി രസീത് ഷീറ്റുമായി കഴിഞ്ഞ ജൂലൈ മുതൽ പുതുശ്ശേരി എസ് ബി ഐ ബാങ്ക് കയറിയിറങ്ങുകയാണ് ചുള്ളിമട സ്വദേശി ശശി. ഭാര്യയുടെ പേരിലുള്ള ലോൺ അടച്ചു തീർക്കാത്തതിനാൽ നെല്ലിൻ്റെ പണം നൽകാനാകില്ലെന്ന നിലപാടിലാണ് ബാങ്ക്.

Related posts

ചൈനയിൽ വൻ ഭൂചലനം; നൂറിലധികം പേർ കൊല്ലപ്പെട്ടു, ഇരുന്നൂറോളം പേർക്ക് പരുക്ക്

Akhil

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സൈന്യം വധിച്ചു

Akhil

സംസ്ഥാനത്തെ മികച്ച ഭൂമിപതിവ് തഹസിൽദാർക്കുള്ള പുരസ്ക്കാരം സി.എസ് രാജേഷിന്

Akhil

Leave a Comment