kerala Kerala News latest latest news Protest thrissur

തൃശ്ശൂരിൽ കോൾപാടങ്ങളിലെ കുളവാഴ നീക്കാത്തതിൽ കർഷകരുടെ പ്രതിഷേധം

തൃശ്ശൂർ കോൾപാടങ്ങളിലെ കുളവാഴകൾ നീക്കം ചെയ്യാത്തതിൽ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറെ കർഷകർ ഉപരോധിക്കുകയാണ്. പൊന്നാനി തൃശ്ശൂർ കോൾചാലുകളിലെ കുളവാഴകളും മറ്റും നീക്കം ചെയ്യാൻ കഴിയാത്തതിനാൽ പല സ്ഥലങ്ങളിലും വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ ചില കൃഷിയിടങ്ങളിലേക്ക് വെള്ളം എത്താത്ത അവസ്ഥയുണ്ട്. മറ്റു സ്ഥലങ്ങളിലൊക്കെത്തന്നെ ജലം കെട്ടികിടന്നുകൊണ്ട് വിളകൾ നശിക്കുന്ന ഒരു സാഹചര്യമാണുള്ളത്. ഒന്നാം വിളപോലും ഇത്തവണ വിതക്കാൻ കഴിഞ്ഞിട്ടില്ല എന്ന പരാതിയുമായി പല തവണ കർഷകർ ഉദ്യോഗസ്ഥരെ കണ്ടിറങ്ങിയ സാഹചര്യമുണ്ട്. ചെറിയ രീതിയിൽ കുളവാഴകൾ നീക്കം ചെയ്യൽ തുടങ്ങിയെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഇന്ന് ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറെ കർഷകർ ഉപരോധിക്കുന്നത്.

Related posts

മകൻ മദ്യത്തിനും കഞ്ചാവിനും അടിമ; കൊന്ന് കത്തിച്ച് അച്ഛനും കുടുംബാംഗങ്ങളും

Sree

റാണാസ് റിസോർട്ട് ‘സൂര്യ’ എന്ന പഴയ പേരിലേക്ക് : തെളിവെടുപ്പിനെത്തിയ പോലീസിനു നേരെ കുരച്ചു ചാടി റിസോർട്ടിലെ വളർത്തു നായ്ക്കൾ

Sree

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; ബിഷ്ണുപുരില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Akhil

Leave a Comment